ബിഞ്ച് വാച്ച് ആരാധകരുടെ പ്രിയപ്പെട്ട സീരീസായ മണി ഹീസ്റ്റ് അഞ്ചാം സീസണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആഘോഷം. നാലാം സീസണിന് ശേഷം സ്‌പെയ്‌നില്‍ ആകെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അഞ്ചാം സീസണ്‍ പ്രൊഡക്ഷന്റെ കാര്യത്തില്‍ നേരത്തെ ആരാധകര്‍ ആശങ്ക പങ്കു വെച്ചിരുന്നു.
സീരീസിന്റെ അവസാന ഭാഗമാണിതെന്നതില്‍ ദുഖമുണ്ടെന്നാണ് പലരും ട്വീറ്റ് ചെയ്തിരിക്കുന്നത്. നാലാം സീസണില്‍ അവസാനം പറയുന്ന നമുക്കീ യുദ്ധം നെയ്‌റോബിക്കായി ജയിക്കണം എന്ന ഡയലോഗും ചിലര്‍ പങ്കു വെച്ചു.
ഇതിനിടെ മിക്ക ട്വീറ്റുകളും ഒരേ പോലെ ആവശ്യമുന്നയിച്ച കാര്യമാണ് സീരീസിലെ ഒരു കഥാപാത്രമായ ആര്‍തുറോയുടെ കാര്യത്തില്‍ തങ്ങള്‍ അക്ഷമരാണ് എന്നത്.
ആര്‍തുറോ ഈ സീസണില്‍ മരിക്കണം എന്നും അല്ലെങ്കില്‍ ഞാന്‍ സ്‌പെയിനില്‍ വന്ന് അയാളെ തീര്‍ക്കുമെന്നുമാണ് ഒരാള്‍ സീരീസിന്റെ സംവിധായകനെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.
നമ്മളെല്ലാവരുടെയും ഉള്ളിലുള്ള മോശം സ്വഭാവം ആര്‍തുറോക്കുണ്ടെന്നും അതിനാലാണ് ആ കഥാപാത്രത്തെ അങ്ങേയറ്റം വെറുക്കുന്നതെന്നുമാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. സമാനമായി നിരവധി ട്രോളുകളാണ് വന്നിരിക്കുന്നത്.
Me waiting for Arturo Roman to show up in #MoneyHeist season 5 pic.twitter.com/r6ifWnJ7s0
— Ekansh Singh (@EkanshhSingh) July 31, 2020
അവസാന സീസണ്‍ 10 എപ്പിസോഡുകളായിട്ടായിരിക്കും എത്തുക. സ്പാനിഷ് സീരിസായ മണിഹീസ്റ്റ് 2017 ലാണ് ആദ്യമായി സംപ്രേക്ഷണം ചെയ്തത്. ‘ല കാസ ദെ പാപ്പെല്‍’ എന്നാണ് ഈ സീരിസിന്റെ സ്പാനിഷ് പേര്. ദ ഹൗസ് ഓഫ് പേപ്പര്‍ എന്നാണ് ഈ സ്പാനിഷ് വാക്കിന്റെ അര്‍ത്ഥം.
Dear @lacasadepapel makers, Plz make sure Arturo Roman is dying in this season else I’ll be traveling to Spain to blow his head off. #MoneyHeist5 #MoneyHeist
— Anoop Mishra (@Anupmis25) July 31, 2020
അലെക്സ് പീന്യ ആണ് ഈ സീരിസിന്റെ സംവിധാനം സ്പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു ഈ സീരിസ് ഒരുക്കിയത്. പിന്നീട് നെറ്റ് ഫ്ലിക്സ് ഈ സീരിസ് ഏറ്റെടുക്കുകയായിരുന്നു.
We hate this guy so much because he depicts the evil that is inside all of us! #arturo #MoneyHeist5 #MoneyHeist pic.twitter.com/kZv9AqpXs4
— Sharmishtha Sahu (@mesme_rising) July 31, 2020
ചാനലില്‍ 15 എപ്പിസോഡുകളായി കാണിച്ചിരുന്ന ഈ സീരിസ് നെറ്റ്ഫിലിക്സ് ഏറ്റെടുത്തതോടെ ഇത് രണ്ട് സീസണുകളാക്കുകയും ആദ്യ സീസണ്‍ 13 എപ്പിസോഡായും രണ്ടാമത്തെ സീസണ്‍ 9 എപിസോഡായും ആകെ 22 എപിസോഡ് ആക്കി സംപ്രേക്ഷണം ചെയ്യുകയായിരുന്നു.
മൂന്നാമത്തെ സീസണ്‍ 8 എപ്പിസോഡുകളായി നെറ്റഫ്ളിക്സ് ഒറിജിനല്‍ സീരിസായി കഴിഞ്ഞ വര്‍ഷം ജൂലായില്‍ സംപ്രേക്ഷണം ചെയ്തു. നാലാമത്തെ സീസണ്‍ കഴിഞ്ഞ ഏപ്രിലിലാണ് റിലീസ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ