| Thursday, 10th June 2021, 1:51 pm

പൃഥ്വിരാജും ഫഹദ് ഫാസിലും മഞ്ജു വാര്യരുമെത്തുന്ന മലയാളം മണി ഹീസ്റ്റ്; ശ്രദ്ധ നേടി വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെറ്റ്ഫ്‌ളിക്‌സിലെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ നേടിയ സീരിസുകളിലൊന്നാണ് മണി ഹീസ്റ്റ്. ലോകം മുഴുവന്‍ മണി ഹീസ്റ്റിന് ആരാധകരുണ്ട്. മണി ഹീസ്റ്റിന്റെ അവസാന സീസണ്‍ വൈകാതെ തന്നെ പ്രേക്ഷകരിലേക്കെത്തും. സീരിസിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതിന്റെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു.

മണി ഹീസ്റ്റിന് കേരളത്തിലും ആരാധകരേറെയാണ്. അവസാന സീസണ്‍ കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ മറ്റൊരു മലയാളി വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

മണി ഹീസ്റ്റ് മലയാളത്തില്‍ വരികയാണെങ്കില്‍ ആരൊക്കെയാവും കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നാണ് ഈ വീഡിയോയില്‍ പറയുന്നത്. തോട്ട്‌മേക്കഴ്‌സ് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തുവിട്ടത്.

‘മണി ഹീസ്റ്റില്‍ മലയാള താരങ്ങള്‍ അഭിനയിച്ചാല്‍’ എന്ന വീഡിയോയില്‍ സീരിസിലെ കഥാപാത്രങ്ങളും അവരായി വരാന്‍ സാധിക്കുന്ന മലയാള താരങ്ങളെയുമാണ് ഒന്നിനു പുറകെ ഒന്നായി കാണിക്കുന്നത്.

ടോക്കിയോയായി രജിഷ വിജയനെത്തുമ്പോള്‍ റിയോ ആകുന്നത് ഷൈന്‍ നിഗമാണ്. ആസിഫ് അലിയാണ് ഡെന്‍വറാകുന്നത്. ജൂലിയായി സംയുക്ത മേനോനും സ്‌റ്റോക്ക്‌ഹോമായി മംമ്ത മോഹന്‍ദാസുമെത്തുന്നു.

ഫഹദ് ഫാസിലാണ് മണി ഹീസ്റ്റിന്റെ നാലാം സീസണില്‍ പ്രധാന റോളിലെത്തിയ പലേര്‍മോ ആകുന്നത്. ബാബുരാജിനെയാണ് ഹെല്‍സിങ്കിയെ ചെയ്യാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ബോഗാട്ടയാവുന്നത് ജോജു ജോര്‍ജാണ്. മാര്‍സെല്ലാകുന്നത് ചെമ്പന്‍ വിനോദും.

റക്വേല്‍ എന്ന ലിസ്ബണ്‍ ആകുന്നത് മഞ്ജു വാര്യരാണ്. ഒടുവില്‍ പ്രൊഫസറായെത്തുന്നത് പൃഥ്വിരാജും. മണി ഹീസ്റ്റ് ഫാന്‍സും മലയാള സിനിമാപ്രേമികളും ഒന്നിച്ചെത്തിയാണ് വീഡിയോയെ അഭിനന്ദിക്കുന്നത്.

നേരത്തെയും വിവിധ ഭാഷകളില്‍ മണി ഹീസ്‌റ്റെത്തിയാല്‍ ആരായിരിക്കും അഭിനയിക്കുക എന്ന തരത്തിലുള്ള പല വീഡിയോകളും പുറത്തുവന്നിരുന്നു. മലയാളത്തിലെ വീഡിയോയില്‍ അഭിനേതാക്കളെ തെരഞ്ഞെടുത്തത് വളരെ കൃത്യമായിരിക്കുന്നുവെന്നാണ് പുതിയ വീഡിയോക്ക് താഴെ വരുന്ന കമന്റുകളിലധികവും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Money Heist in Malayalam, Prithiviraj, Fahadh Faasil, Manju Warrier – viral video

Latest Stories

We use cookies to give you the best possible experience. Learn more