| Sunday, 16th May 2021, 5:11 pm

വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് പണം തട്ടിപ്പ്; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി ഉണ്ടാക്കി പണം തട്ടിപ്പ് നടക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാതി.

വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് ധനസഹായാഭ്യര്‍ത്ഥന നടത്തി വ്യാപകമായി പണം തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് മുല്ലപ്പള്ളി പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നതായി തന്റെ സഹപ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇത്തരം തട്ടിപ്പ് സംഘത്തിന്റെ പിടിയില്‍ അകപ്പെടരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി ഉണ്ടാക്കി ഇത്തരം തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും കേരള പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Money fraud with fake email ID; Mullappally Ramachandran lodged a complaint with the Chief Minister and the DGP

We use cookies to give you the best possible experience. Learn more