| Thursday, 13th June 2019, 5:41 pm

പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയുടെ പേരില്‍ വന്‍ തട്ടിപ്പ്; ഇരയായത് ആയിരക്കണക്കിന് സ്ത്രീകളെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊട്ടാരക്കര: പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയുടെ പേരില്‍ വന്‍ തട്ടിപ്പ്. കൊട്ടാരക്കരയില്‍ കൊട്ടാരക്കര മൈലത്തുള്ള കേംബ്രിഡ്ജ് എന്ന കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തുന്നത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥാപനം പൂട്ടിച്ചു.

നൂറു രൂപ അടച്ച് രജിസ്റ്റര്‍ ചെയ്താല്‍ ദുരിതാശ്വാസ നിധിയായി അന്‍പതിനായിരം രൂപ ലഭിക്കുമെന്ന് പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്.

ആധാറിന്റേയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പ് നല്‍കിയാല്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കിട്ടുന്നത് അമ്പതിനായിരം രൂപയാണെന്നും അപേക്ഷാ ഫോമിന് അഞ്ച് രൂപ, പൂരിപ്പിക്കാന്‍ 20 രൂപ, രജിസ്‌ട്രേഷന്‍ 100 രൂപ മാത്രമാണെന്നും തുടങ്ങി നിരവധി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു തട്ടിപ്പ്.

കേരളത്തില്‍ ഇവിടെ മാത്രമേ അപേക്ഷ സ്വീകരിക്കുവെന്നും പ്രചരണം ഉണ്ടായിരുന്നു. ആയിരകണക്കിന് സ്ത്രീകളാണ് ഇവിടെ തട്ടിപ്പിനിരയായത് എന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more