Kerala
മലപ്പുറത്ത് കോടികളുടെ മണിചെയിന്‍ തട്ടിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Dec 05, 01:20 am
Thursday, 5th December 2013, 6:50 am

[]മലപ്പുറം: മലപ്പുറം കേന്ദ്രീകരിച്ച് കോടികളുടെ മണിചെയിന്‍ തട്ടിപ്പ് നടന്നതായി വാര്‍ത്ത.

കേന്ദ്ര സര്‍ക്കാരിന്റെ വ്യാജ സര്‍ട്ട്ഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.

നിക്ഷേപകര്‍ക്ക് നല്‍കിയിരുന്ന ബുക്ക്‌ലെറ്റുകളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയും ഉണ്ടെന്നാണ് ആരോപണം. ഏതാണ്ട് 5000ത്തോളം പേരാണ് തട്ടിപ്പിനിരയായി എന്ന പരാതിയുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

തമിഴ്‌നാട്് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വി.കെ.എല്‍ ഡയറീസ് ലിമിറ്റഡ് എന്ന കമ്പനിയാണ് മണിചെയിന്‍ തട്ടിപ്പിന് പിന്നിലെന്നാണ് സംശയം.