| Monday, 13th August 2018, 12:12 pm

പി.സി ജോര്‍ജിന് മെസേജ് അയച്ച് കണ്ണ് തള്ളി മോമോ; കൊലയാളി ഗെയിമിനെ മോമോ കുട്ടൂസാക്കി മലയാളി ട്രോളന്മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസമായി താരം മോമോ ആണ്, കൊലയാളി ഗെയിം എന്ന രീതിയില്‍ പ്രചരിച്ച മോമോയെ പക്ഷേ മലയാളികള്‍ ഇപ്പോള്‍ ട്രോളി കൊന്നിരിക്കുകയാണ്.

ബ്ലൂവെയ്ല്‍ ഗെയിമുകളുടെ വാര്‍ത്തയ്ക്ക ശേഷം വന്നിരുന്ന മോമോ ഗെയിം പക്ഷേ ഭീതിയേക്കാള്‍ ചിരിപ്പിക്കുകയാണിപ്പോള്‍. നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയിലെ ട്രോള്‍ ഗ്രൂപ്പുകളില്‍ നിറയുന്നത്.

പി.സി ജോര്‍ജിനും, ഷൈജു ദാമോദരനും വാട്സാപ്പ് മെസേജ് അയച്ച് കിളിപ്പോയ മോമോ, പൂവാലന് മെസേജ് അയച്ച് അവസാനം ബ്ലോക്കേണ്ടി വരുന്ന മോമോ, ഉഴപ്പന്റെ ഫോണ്‍ ഫോണ്‍ ഹാക്ക് ചെയ്ത് തള്ളിയ കണ്ണ് വീണ്ടും തള്ളിയ മോമോ, എന്നിങ്ങനെ പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുകള്‍ നിരവധിയാണ്.


പ്രളയദുരന്തം; അഭയമൊരുക്കി മസ്ജിദുനൂര്‍ പള്ളി; ഇങ്ങനെയാവണം ആരാധനാലയങ്ങളെന്ന് കെ.ടി ജലീല്‍


മോമോ അയച്ച മെസേജിന് നമോ ആണെന്ന് കരുതി തെറിവിളിക്കുന്ന മലയാളിയും, മോമോയോട് ധരിച്ച വസ്ത്രവും പ്രണയാഭ്യര്‍ത്ഥനയും നടത്തുന്ന പൂവാലന്‍ കോഴിയും എല്ലാം ട്രോളുകളില്‍ നിറയുന്നുണ്ട്.

നേരത്തെ മോമോയ്‌ക്കെതിരെ കേരള പൊലീസ് രംഗത്തെത്തിയിരുന്നു. മോമോ ഗെയിമിനെ സംബന്ധിച്ച ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് പൊലീസ് പറയുന്നത്.

കേരളത്തില്‍ ഇതുവരെ മോമോ ഗെയിം മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇതും സംബന്ധിച്ച ഒരു കേസ് പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞിരുന്നു.

കോളിളക്കം സൃഷ്ടിച്ച ബ്ലൂവെയില്‍ പോലെ ആത്മഹത്യയിലേക്കു നയിക്കുന്ന ഗെയിമാണു മോമോ എന്നാണ് പ്രചരണം. ആദ്യം വാട്‌സാപ്പിലൂടെ അജ്ഞാതനെ പരിചയപ്പെടുന്നു. തുടര്‍ന്ന് ഈ നമ്പരില്‍നിന്നു പേടിപ്പെടുത്തുന്ന മെസേജുകളും വിഡിയോകളും ലഭിക്കും. തുടര്‍ന്ന് ആത്മഹത്യാ നിര്‍ദേശങ്ങള്‍ അയയ്ക്കുന്നു.

മോമോ എന്ന പേരില്‍ ഗെയിം ഇല്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ ഫോണില്‍ വൈറസ് ആക്രമണം ഉണ്ടാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

ട്രോളുകള്‍ കാണാം,

We use cookies to give you the best possible experience. Learn more