ന്യൂദല്‍ഹി: 12 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ വാട്ട്‌സാപ്പ് വഴി പരക്കുന്ന “മോമോ” എന്ന ഗെയിമാണെന്ന് പൊലീസ്. ബ്ലൂ വെയിലിന് സമാനമായ ഈ ഗെയിമിനെതിരെ വിവിധ രാജ്യങ്ങളിലെ പൊലീസ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അര്‍ജന്റീനയിലാണ് 12കാരി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടി ജീവനൊടുക്കിയത് ഈ ഗെയിം കാരണമാണെന്ന് ബ്യൂണസ് ഐറിസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മെക്‌സിക്കോയിലെ ക്രൈം അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പ്രകാരം ഫേസ്ബുക്കിലാണ് ഈ ഗെയിം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരു അജ്ഞാത നമ്പറുമായി ചാറ്റ് ചെയ്യാനുള്ള വെല്ലുവിളിയായാണ് പ്രത്യക്ഷപ്പെട്ടത്.
⚠Si esperas que #Momo salga de tu #smartphone como si de la peor “peli” de terror se tratase… Buuuu?? ¡No te lo creas!
Olvídate de virales absurdos que se ponen de moda en @WhatsApp o #RRSS#PasaDeChorradas#SeListohttps://t.co/Ubh57LRMTy pic.twitter.com/ObEzcnLvTv— Policía Nacional (@policia) July 18, 2018
ഈ നമ്പറില്‍ ചാറ്റ് ചെയ്യുന്നവരാണ് ആത്മഹത്യ ചെയ്യുന്നതെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.
ജപ്പാനീസ് കലാകാരി മിഡോറി ഹയാഷിയുടെ പ്രശസ്ത സൃഷ്ടിയാണ് ഗെയിമിന്റെ ചിത്രങ്ങളിലുള്ളത്.
ആളുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനുള്ള തന്ത്രമാണ് ഈ ലിങ്ക് എന്നും വിലയിരുത്തലുകളുണ്ട്. മോമോയുടെ പ്രചരണത്തെ സംബന്ധിച്ച് വിവിധ പൊലീസ് വിഭാഗങ്ങള്‍ വാട്ട്‌സാപ്പിനോട് വിശദീകരണം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.