| Sunday, 29th August 2021, 3:20 pm

രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; അമ്മ അറസ്റ്റില്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വില്ലുപുരം: രണ്ടു വയസുകാരനായ സ്വന്തം മകനെ ക്രൂരമായി മര്‍ദിച്ച് അമ്മ. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലാണ് സംഭവം. സെഞ്ചി സ്വദേശിനിയായ തുളസിയെന്ന യുവതിയാണ് മകനെ മര്‍ദിച്ചത്. കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ യുവതി തന്നെ മൊബൈലില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു.

ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് മകനെ മര്‍ദിച്ചത് എന്നാണ് യുവതിയുടെ മൊഴി. കുട്ടിയെ മര്‍ദിച്ച ശേഷം ചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും വായിലും ആഞ്ഞടിക്കുന്ന ദൃശ്യങ്ങളാണ് അവര്‍ തന്നെ പകര്‍ത്തിയ വീഡിയോയില്‍ ഉള്ളത്.

കുട്ടിയുടെ വായില്‍ നിന്നും രക്തം വരുന്നത് വരെ യുവതി മര്‍ദനം തുടര്‍ന്നു. വേദനകൊണ്ട് കുട്ടി വാവിട്ട് കരയുന്നത് തെല്ലും വക വെക്കാതെയാണ് യുവതി മര്‍ദനം തുടര്‍ന്നത്.

മകനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ അച്ഛന്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചയുടന്‍ തന്നെ പൊലീസ് നടപടിയെടുക്കുകയും ചെയ്തു.

സത്യമംഗലം പൊലീസ് യുവതിയെ അറസ്റ്റ് ചെയ്‌തെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മകനെ മര്‍ദിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും യുവതിക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mom beats 2 year old son

We use cookies to give you the best possible experience. Learn more