മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയാണ് ഇന്ന് മലയാള സിനിമ. ഈ വര്‍ഷമിറങ്ങിയ മിക്ക സിനിമകളും മികച്ച വിജയമാണ് നേടിയത്.
ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, അന്വേഷിപ്പിന്‍ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെ അവസാനമിറങ്ങിയ മൂന്നു ചിത്രങ്ങള്‍ ഇതേ ചരിത്രമാണ് ആവര്‍ത്തിക്കുന്നത്.
ആടുജീവിതവും വിഷു റിലീസായി എത്തിയ വര്‍ഷങ്ങള്‍ക്കു ശേഷവും ആവേശവുമാണ് ഈ മൂന്ന് ചിത്രങ്ങള്‍. വര്‍ഷങ്ങള്‍ക്കു ശേഷവും ആവേശവും ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് തുകയാണ് നേടിയത്.
കേരളാ ബോക്‌സ് ഓഫീസില്‍ മൂന്ന് കോടി കളക്ഷന്‍ തീര്‍ത്ത വര്‍ഷങ്ങള്‍ക്ക് ശേഷം ആഗോളതലത്തില്‍ 10.16 കോടി കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ സിനിമയുടെ ജി.സി.സി കളക്ഷന്‍ ആറ് കോടിയോളമാണ്.
ഫഹദ് ഫാസില്‍ ചിത്രമായ ആവേശം കേരളാ ബോക്‌സ് ഓഫീസില്‍ നേടിയത് 3.50 കോടിയിലധികമാണ്. ആഗോളതലത്തില്‍ തീര്‍ത്തത് 10 .57 കോടിയുടെ കളക്ഷനാണ്. സിനിമയുടെ ജി.സി.സി കളക്ഷനാകട്ടെ 4.92 കോടിയാണ്.
ആടുജീവിതത്തിന്റെ കളക്ഷനും ചേര്‍ത്ത് ഒരു ദിവസം കൊണ്ട് ആഗോളതലത്തില്‍ 25 കോടിക്ക് മുകളിലാണ് മലയാള സിനിമ നേടിയത്. ഇതിനിടയില്‍ ആടുജീവിതം ഇന്ന് കേരളാ ബോക്‌സ് ഓഫീസില്‍ 60 കോടി ക്ലബില്‍ കയറി.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ ചിത്രമായിരുന്നു ആടുജീവിതം. പൃഥ്വിരാജ് സുകുമാരന്‍ നജീബ് എന്ന പ്രവാസിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സൗദി അറേബ്യയുടെ പശ്ചാത്തലത്തില്‍ നടന്ന കഥയായിരുന്നു.
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ രംഗന്‍ എന്ന ഗുണ്ടാ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഇത്. സിനിമാ ആഗ്രഹവുമായി തമിഴ്നാട്ടിലെ കോടമ്പാക്കത്തേക്ക് പോകുന്ന രണ്ടു സുഹൃത്തുക്കളുടെ കഥ പറഞ്ഞ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. ഇരുചിത്രങ്ങള്‍ക്കും തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Content Highlight: Mollywood Magic; Aavesham and Varshangalkku Shesham Movie Collection In One Day