national news
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 21, 12:29 pm
Tuesday, 21st September 2021, 5:59 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസിനുള്ളില്‍ രാജി തുടരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മൊയിനുള്‍ ഹഖാണ് പാര്‍ട്ടി വിട്ടത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവായ മൊയിനുള്ളിന് ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുണ്ടായിരുന്നു.

സോണിയ ഗാന്ധിയ്ക്കും ബംഗാള്‍ പി.സി.സി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയ്ക്കും മൊയിനുള്‍ രാജിക്കത്ത് കൈമാറി.

അഞ്ച് തവണ എം.എല്‍.എയായിരുന്ന ഇദ്ദേഹം തൃണമൂലില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

2013 മുതല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ മൊയിനുളിന് ഒരിക്കല്‍ കശ്മീര്‍ കോണ്‍ഗ്രസിന്റെ ചുമതലയും നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Moinul Haque left the Congress AICC