ലണ്ടന്‍: ആഷസ് ടെസ്റ്റ് പരമ്പരക്കിടെ വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലീഷ് താരം മോയിന്‍ അലി. 2015 ആഷസ് പരമ്പരക്കിടെ ഉണ്ടായ സംഭവമാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് സംഭവം. മത്സരത്തില്‍ 77 റണ്‍സും, 5 വിക്കറ്റും നേടി മോയിന്‍ അലി മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തിനിടെ ഒരു ആസ്‌ട്രേലിയന്‍ താരം “”ടേക് ദാറ്റ്, ഒസാമ”” എന്ന് തന്നോട് പറഞ്ഞതായാണ് ഇപ്പോള്‍ മോയിന്‍ അലി വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ആരാണ് ഈ വിധം പെരുമാറിയതെന്ന് മോയിന്‍ അലി പറയുന്നില്ല. വ്യക്തിപരമായി ഈ പരാമര്‍ശം തന്നെ ഏറെ വിഷമിപ്പിച്ചെന്ന് മോയിന്‍ അലി പറയുന്നു.
ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് ഈ സംഭവം അന്നത്തെ ഓസ്‌ട്രേലിയന്‍ കോച്ചായ ഡാരന്‍ ലേമാനൊട് പറഞ്ഞിരുന്നു. എന്നാല്‍ ലേമാന്‍ വിശദീകരണം തേടിയപ്പോള്‍ താരം ഇത് നിഷേധിക്കുകയാണ് ചെയ്തതെന്നും അലി പറഞ്ഞു.
ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് പുതിയ വിവാദം.