ആഷസ് ടെസ്റ്റിനിടെ ഇസ്‌ലാമോഫോബിയ; ആസ്‌ട്രേലിയന്‍ താരം 'ഒസാമ' എന്ന് വിളിച്ചതായി മോയിന്‍ അലി
Cricket
ആഷസ് ടെസ്റ്റിനിടെ ഇസ്‌ലാമോഫോബിയ; ആസ്‌ട്രേലിയന്‍ താരം 'ഒസാമ' എന്ന് വിളിച്ചതായി മോയിന്‍ അലി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th September 2018, 12:58 pm

ലണ്ടന്‍: ആഷസ് ടെസ്റ്റ് പരമ്പരക്കിടെ വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലീഷ് താരം മോയിന്‍ അലി. 2015 ആഷസ് പരമ്പരക്കിടെ ഉണ്ടായ സംഭവമാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് സംഭവം. മത്സരത്തില്‍ 77 റണ്‍സും, 5 വിക്കറ്റും നേടി മോയിന്‍ അലി മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തിനിടെ ഒരു ആസ്‌ട്രേലിയന്‍ താരം “”ടേക് ദാറ്റ്, ഒസാമ”” എന്ന് തന്നോട് പറഞ്ഞതായാണ് ഇപ്പോള്‍ മോയിന്‍ അലി വെളിപ്പെടുത്തിയിരിക്കുന്നത്.


ALSO READ: “നാണമുണ്ടോ ഇതൊക്കെ ചോദിക്കാന്‍; ഇത്രയും വലിയൊരു പ്രശ്‌നം നടക്കുമ്പോഴാണോ ഇതൊക്കെ ചോദിക്കണേ”: കന്യാസ്ത്രീ വിഷയത്തില്‍ മോഹന്‍ലാല്‍


എന്നാല്‍ ആരാണ് ഈ വിധം പെരുമാറിയതെന്ന് മോയിന്‍ അലി പറയുന്നില്ല. വ്യക്തിപരമായി ഈ പരാമര്‍ശം തന്നെ ഏറെ വിഷമിപ്പിച്ചെന്ന് മോയിന്‍ അലി പറയുന്നു.

ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് ഈ സംഭവം അന്നത്തെ ഓസ്‌ട്രേലിയന്‍ കോച്ചായ ഡാരന്‍ ലേമാനൊട് പറഞ്ഞിരുന്നു. എന്നാല്‍ ലേമാന്‍ വിശദീകരണം തേടിയപ്പോള്‍ താരം ഇത് നിഷേധിക്കുകയാണ് ചെയ്തതെന്നും അലി പറഞ്ഞു.


ALSO READ: പ്രീതി സിന്റ മുതല്‍ രാഹുല്‍ ദ്രാവിഡ് വരെ; ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാനിരിക്കുന്ന പ്രമുഖര്‍


ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് പുതിയ വിവാദം.