സെല്‍ഫ് ഗോളില്‍ പണികിട്ടിയ മുംബൈ; ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരം സമനിലയില്‍
Sports News
സെല്‍ഫ് ഗോളില്‍ പണികിട്ടിയ മുംബൈ; ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരം സമനിലയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th September 2024, 10:44 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 11ാം സീസണിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിപ്പിച്ച് മോഹന്‍ ബഗാനും മുംബൈ സിറ്റി എഫ്‌.സിയും. 2-2 എന്ന നിലയിലാണ് ഇരു ടീമും കളി അവസാനിപ്പിച്ചത്.

ആദ്യ പകുതിയില്‍ ഒരുപാട് മികച്ച മുന്നേറ്റങ്ങള്‍ക്ക് മുംബൈ സിറ്റി ശ്രമിച്ചെങ്കിലും മോഹന്‍ ബഗാന്‍ ഡിഫന്‍ഡറുമാരുടെയും മുംബൈയെ വലിഞ്ഞുമുറുക്കുകയായിരുന്നു.

മത്സരത്തിന്റെ ഒമ്പതാം മിനുട്ടില്‍ മുംബൈ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെയാണ് മോഹന്‍ ബഗാന്‍ ലീഡ് ചെയ്യ്തത്. പിന്നീട് 28ാം മിനുട്ടില്‍ മോഹന്‍ ബഗാന്‍ താരം റോഡ്രിഗസിന്റെ മികവില്‍ വീണ്ടും എതിരാളികളുടെ വലകുലുക്കി.

ഒന്നാം പകുതി അവസാനിച്ചപ്പോള്‍ രണ്ട് ഗോളുകളുമായി മോഹന്‍ ബഗാന്‍ ലീഡ് ചെയ്യ്തിരുന്നു. രണ്ടാം പകുതിയില്‍ രാജകീയ തിരിച്ച് വരവാണ് മുംബൈ സിറ്റി നടത്തിയത്. സെല്‍ഫ് ഗോള്‍ അടിച്ച താരമായ ടൈറി മുംബൈക്ക് വേണ്ടി 70ാം മിനുട്ടില്‍ ഗോള്‍ നേടുകയായിരുന്നു.

തുടര്‍ന്ന് മുംബൈ താരമായ തേര്‍ ക്രൗമ മത്സരത്തിന്റെ അവസാന നിമിഷമായ 90ാം മിനുട്ടില്‍ ഒരു ഗോള്‍ നേടി സമനില പിടിക്കുകയായിരുന്നു.

സെല്‍ഫ് ഗോള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സീസണിലെ ആദ്യ ജയം മുംബൈ സിറ്റി കൊണ്ട് പോകുമായിരുന്നു. നാളെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ എഫ്.സിയും, ചെന്നൈ എഫ്.സിയും തമ്മിലാണ് പോരാട്ടം

 

Content highlight: Mohun Bagan and Mumbai City FC ended the first match of Indian Super League 11th season in a draw