കൊച്ചി: എയിഡ്‌സ് രോഗിയുടെ രക്തം തന്റെ ശരീരത്തില്‍ കുത്തിവെച്ചെന്ന മോഹനന്‍ നായരുടെ വാദം പൊളിഞ്ഞു. മോഹനന്‍ നായര്‍ കോടതിയില്‍ നിന്നു സ്റ്റേ വാങ്ങി കുറച്ച് ദിവസം വൈകിപ്പിച്ച 24 ന്യൂസ് ചാനലിന്റെ ‘ജനകീയകോടതി’യുടെ രണ്ടാം ഭാഗത്തിലാണ് താന്‍ രക്തം തേയ്ക്കുകയായിരുന്നെന്ന് മോഹനന്‍ സമ്മതിച്ചത്.
ഡോക്ടര്‍മാരുടെ മുമ്പിലിരുന്നാണ് എയിഡ്‌സ് രോഗിയുടെ രക്തം സ്വീകരിച്ചതെന്നായിരുന്നു മോഹനന്‍ നായരുടെ വാദം. തുടര്‍ന്ന് അവതാരകനും എതിര്‍പാനലിലെ അംഗങ്ങളും ചോദ്യങ്ങള്‍ ചോദിച്ചതോടെ രോഗിയുടെയും തന്റെയും രക്തങ്ങള്‍ തമ്മില്‍ യോജിപ്പിക്കുകയായിരുന്നെന്ന് മോഹനന്‍ പറഞ്ഞു.
െെവറസ്, ഡി.എന്‍.എ പോലുള്ള സാധനങ്ങള്‍ കണ്ട് പിടിച്ചിട്ടില്ലെന്നും മോഹനന്‍ വൈദ്യര്‍ വാദിച്ചിരുന്നു. ‘ബ്രാഹ്മണന്റെ ശിശു മത്സ്യമാംസാദികള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കുന്നു. മാംസാഹാരികളുടെ പൈതങ്ങള്‍ക്ക് ഇറച്ചി കാണുമ്പോള്‍ വായില്‍ വെള്ളമൂറുന്നു.’ എന്നും മോഹനന്‍ നായര്‍ വാദിച്ചിരുന്നു.
ജനിതകവസ്തുവായ ഡി.എന്‍.എ ഇല്ലെന്ന് പറഞ്ഞ മോഹനന്‍ നായര്‍ എല്ലാ രോഗങ്ങളും മനസ്സിന്റെ സൃഷ്ടിയാണെന്നും പറഞ്ഞു. മനസ്സെവിടെയാണെന്ന് അറിയില്ലെന്നും മോഹനന്‍ പറഞ്ഞു. ബാക്ടീരിയ, വൈറസ്, കാന്‍സര്‍, എച്ച്.ഐ.വി തുടങ്ങിയവ ഇല്ലെന്നും മോഹനന്‍ നായര്‍ പറഞ്ഞിരുന്നു.
എല്ലാ രോഗത്തിനും മരുന്നുള്ളത് അമ്പലത്തില്‍ ആണെന്നും 4448 രോഗങ്ങളും അത് മാറ്റാന്‍ അത്രയും അമ്പലങ്ങളും ഉണ്ടെന്നും മോഹനന്‍ നായര്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മോഹനന്‍ നായര്‍ പങ്കെടുത്ത ജനകീയ കോടതി രണ്ടാംഭാഗത്തിന്റെ സ്റ്റേ എറണാകുളം മുന്‍സിഫ് കോടതി നീക്കിയതോടെ ഞായറാഴ്ചയാണ് സംപ്രേക്ഷണം ചെയ്തത്. രണ്ടാമത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മോഹനന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു ഇടക്കാല സ്റ്റേ അനുവദിച്ചത്.
അതേസമയം മോഹനന്‍ നായരുടെ കായംകുളത്തെ ആശുപത്രി അടച്ചുപൂട്ടാന്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. ആശുപത്രിയില്‍ അശാസ്ത്രീയമായ ചികിത്സാ രീതികള്‍ നടക്കുന്നതായാണ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
Readmore