| Friday, 23rd April 2021, 2:27 pm

ദൃശ്യം രണ്ടിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ വര്‍ക്കൗട്ട്, ദിവസങ്ങള്‍ക്കുള്ളിലെ മാറ്റം; ആരാധകര്‍ ഏറ്റെടുത്ത വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം 2വിലെ ജോര്‍ജുകുട്ടിയായി മാറാന്‍ മോഹന്‍ലാല്‍ നടത്തിയ വര്‍ക്കൗട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഫിറ്റ്‌നെസ് ട്രെയിനര്‍ ഡോ.ജെയ്‌സന്റെ നേതൃത്വത്തിലാണ് മോഹന്‍ലാലിന്റെ മേക്കോവര്‍.

ജെയ്‌സണ്‍ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും. ചുരുങ്ങിയ ദിവസത്തെ വര്‍ക്കൗട്ടിന് ശേഷമാണ് മോഹന്‍ലാല്‍ ജോര്‍ജുകുട്ടിയുടെ ശരീരപ്രകൃതിയിലേക്ക് എത്തുന്നത്.

ലോക്ക്ഡൗണ്‍ സമയത്ത് ചെന്നൈയില്‍ അവധി ആഘോഷത്തിലായിരുന്ന ലാലിന്റെ ശരീരഭാരം വര്‍ധിച്ചിരുന്നു. പിന്നീട് വര്‍ക്കൗട്ടിന് ശേഷം സെപ്റ്റംബര്‍ 25നാണ് മോഹന്‍ലാല്‍ ദൃശ്യം 2 സെറ്റില്‍ ജോയിന്‍ ചെയ്യുന്നത്.

ദൃശ്യം 2വിന് വേണ്ടി മോഹന്‍ലാലിനെ കൂടാതെ നടിമാരായ മീനയും അന്‍സിബയുമെല്ലാം വര്‍ക്കൗട്ടിലൂടെ ശരീരഭാരം കുറച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Mohanlals workout video viral

Latest Stories

We use cookies to give you the best possible experience. Learn more