| Thursday, 3rd November 2011, 4:45 pm

താന്‍ ആര്‍ക്കും അപ്രാപ്യനല്ല: മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിര്‍മ്മാതാക്കളില്‍ ചിലര്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് നടന്‍ മോഹന്‍ലാല്‍. ഇത്തരം ആരോപണങ്ങള്‍ കുറേക്കാലമായി കേള്‍ക്കുന്നതാണ്. താന്‍ ആര്‍ക്കും അപ്രാപ്യനല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

“എന്റെ മുന്നില്‍ വരുന്ന എല്ലാ പ്രൊജക്റ്റുകളിലും അഭിനയിക്കാന്‍ എനിക്ക് ആവില്ല. എത്ര പേര്‍ എന്നോട് കഥ പറയുന്നുണ്ട്. പക്ഷേ ഞാന്‍ ഒരു നടന്‍ മാത്രമാണ്. അതുകൊണ്ടു തന്നെ എല്ലാ സിനിമകളും സ്വീകരിക്കാനുകുമോ” മോഹന്‍ലാല്‍ ചോദിക്കുന്നു. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസിന് മാത്രം ഡേറ്റ് നല്‍കുന്നതിനാല്‍ തനിക്ക് മറ്റ് നിര്‍മ്മാതാക്കള്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍.

എനിക്ക് സ്വന്തമായി ഒരു നിര്‍മ്മാണകമ്പനിയുണ്ട്. മറ്റുള്ള പ്രോജക്ടുകള്‍ക്കു നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം സ്വന്തംകമ്പനിയുടെ പ്രോജക്ടുകള്‍ക്ക് നല്‍കാറുണ്ട്. പക്ഷെ തന്നെ കാണാന്‍ ആര്‍ക്കും വിലക്കില്ല. നല്ല സിനിമയാണെങ്കില്‍ തീര്‍ച്ചയായും അതില്‍ അഭിനയിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ മാനേജര്‍ ആന്റണി പെരുമ്പാവൂരിനെ കണ്ട് കഥ പറഞ്ഞശേഷം അയാള്‍ അനുവദിച്ചാല്‍ മാത്രമേ ലാലിനെ കാണാന്‍ കഴിയൂവെന്ന് പല നിര്‍മ്മാതാക്കളും പരാതിപ്പെട്ടിരുന്നു. പലപ്പോഴും നല്ല കഥകളുമായി മുന്നോട്ടുവരുന്ന നിര്‍മ്മാതാക്കളെ ആന്റണി മൈന്റുചെയ്യാറില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. മോഹന്‍ലാലിനെ കാണാന്‍ പലകടമ്പകളും കടക്കണമെന്ന് പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നിര്‍മ്മാതാക്കളുടേയും സംവിധായകരുടേയും ഈ കുറ്റപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍

Kerala News in English

Malayalam News

Latest Stories

We use cookies to give you the best possible experience. Learn more