“അച്ചമുണ്ടു” വിന്റെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്റെ അടുത്ത സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് തമിഴ് ലോകം കാത്തിരിക്കുന്നത്. ഈ വരുന്ന ഏപ്രില്‍ മാസം പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.[]
മോഹന്‍ലാല്‍ നായകനാകുന്ന മലയാളചിത്രം പെരുച്ചാഴിയാണ് ഇദ്ദേഹത്തിന്റെ അടുത്ത സിനിമയെന്നാണ് കോളിവുഡില്‍ നിന്നുള്ള വിവരം. രസകരമായ കോമഡി എന്റര്‍ടെയ്‌നറാണ് ഈ ചിത്രമെന്ന് അരുണ്‍ പറഞ്ഞു.
കോമഡി നായകന്മാരുടെ വലിയൊരു ഫാനാണ് അരുണെന്നും സ്‌ക്രിപ്റ്റ് വായിച്ച് താന്‍ അന്തം വിട്ടെന്നും ഇതിനു ശേഷമാണ് ഈ ചിത്രത്തില്‍ നായകനാകാന്‍ താന്‍ സമ്മതിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഈ വര്‍ഷാവസാനം ആരംഭിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം അമേരിക്കയിലാണ് നടക്കുന്നത്. ഇതിനായുള്ള പ്രീപൊഡ്രക്ഷന്‍ ജോലികളും വിസ സംബന്ധമായ കാര്യങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
അമേരിക്കന്‍ താരമായിരിക്കും ഈ ചിത്രത്തിലെ നായിക കഥാപാത്രത്തിനെ അവതരിപ്പിക്കുക. പക്ഷെ ആരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും അരുണ്‍ പറഞ്ഞു.