'ജന്മദിനാശംസകൾ, പ്രിയ ഷാരൂഖ് ഖാൻ'; പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ
Entertainment news
'ജന്മദിനാശംസകൾ, പ്രിയ ഷാരൂഖ് ഖാൻ'; പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd November 2023, 1:40 pm

ഷാരുഖ് ഖാന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. ഇന്ന് 58 വയസ് പിന്നിടുന്ന വേളയിൽ ഷാരൂഖ് ഖാന് ആശംസയും സ്നേഹവും അറിയിക്കുകയാണ് മോഹൻലാൽ.

‘ജന്മദിനാശംസകൾ, പ്രിയ ഷാരൂഖ് ഖാൻ! നിങ്ങൾക്ക് എന്നും എന്നേക്കും നല്ല ആരോഗ്യവും സന്തോഷവും വിജയവും ലഭിക്കട്ടെ’ എന്ന ക്യാപ്ഷനോട് കൂടിയാണ് മോഹൻലാൽ തന്റെ എക്സ് പ്ലാറ്റ്ഫോമിൽ ആശംസ നേർന്നത്.

Happy Birthday, dear Shah Rukh Khan! May you be blessed with good health, happiness and success, always and forever.@iamsrk pic.twitter.com/3Kb1dwvHtw

— Mohanlal (@Mohanlal) November 2, 2023

അതേസമയം അർദ്ധരാത്രി തന്നെ ആരാധകർ പ്രിയപ്പെട്ട താരത്തിന് ജന്മദിന ആശംസകളുമായി ഷാരൂഖിന്റെ വസതിക്കു മുൻപിൽ തടിച്ചുകൂടിയിരുന്നു. തനിക്ക് ആശംസകൾ നേർന്ന ആരാധകർക്ക് താരം നന്ദി പറഞ്ഞു. ഇളയമകൻ അബ്രാമും ഷാരൂഖിന് ഒപ്പമുണ്ടായിരുന്നു.

ആരാധകർ കാത്തിരുന്ന ഷാരൂഖിന്റെ ചിത്രമാണ് രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഡങ്കി. താരത്തിന്റെ പിറന്നാൾ ദിനമായ ഇന്നാണ് ടീസർ റെഡ് ചില്ലിസ് യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയത്.

പഞ്ചാബ് കേന്ദ്രീകരിച്ച് ചിത്രീകരിച്ച ചിത്രമായിട്ടാണ് ടീസർ കാണുമ്പോൾ മനസിലാവുന്നത്. ഹർഡി എന്ന കഥപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. തപ്സി പന്നുവിന്റെ കഥാപാത്രത്തിന്റെ പേര് മനു എന്നുമാണ്. വിക്കി കൗശൽ ചിത്രത്തിൽ സുകി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. ഹർഡി, മനു, സുകി,ബല്ലി, ബുഗ്ഗു എന്നീ കഥപാത്രങ്ങളെ ആസ്പതപാമാക്കിയാണ് കഥ മുൻപോട്ട് പോകുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.


ധര്‍മേന്ദ്ര, സതീഷ് ഷാ, ദിയാ മിര്‍സ, ബൊമ്മന്‍ ഇറാനി, പരീക്ഷിത് സാഹ്നി, കാജോള്‍, വിക്കി കൗശല്‍ എന്നിവരും ഡങ്കിയില്‍ ഉണ്ടാവും.
ഷാരൂഖ് ഖാന്റെ ഈ വര്‍ഷത്തെ അവസാന ചിത്രമായ ഡങ്കി ക്രിസ്മസിന് ഡിസംബര്‍ 22ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തപ്സി പന്നുവാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായിക. ഇതിനിടയില്‍ ഡങ്കിയുടെ റിലീസ് ദിനത്തില്‍ തന്നെ പ്രശാന്ത് നീല്‍-പ്രഭാസ് ചിത്രം സലാറും റിലീസ് ചെയ്യുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ സിനിമ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് വലിയ ക്ലാഷ് റിലീസ് തന്നെയാവും.

Content Highlight: Mohanlal wishes Shah Rukh Khan on his birthday