|

മോഹൻലാൽ ഏത് കോസ്റ്റ്യൂമിൽ വന്ന് കഴിഞ്ഞാലും ഇംപാക്ട് ഉണ്ടാകും: കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് എമ്പുരാൻ. റിലീസിന് മുമ്പ് തന്നെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയാണ് എമ്പുരാൻ റിലീസിനൊരുങ്ങുന്നത്. 6,45,000 അധികം ടിക്കറ്റുകളാണ് ചിത്രത്തിൻ്റെ ആദ്യദിവസം തന്നെ വിറ്റുപോയത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോ ഷോയിൽ ആദ്യ ദിവസത്തിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ. മാർച്ച് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യ ഷോ ആറുമണിക്ക് തന്നെ തുടങ്ങുമെന്നാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടുള്ളത്.

ഇപ്പോൾ മോഹൻലാൽ ഏത് കോസ്റ്റ്യൂമിൽ വന്ന് കഴിഞ്ഞാലും ഒരു ഇംപാക്ട് ഉണ്ടാകുമെന്ന് പറയുകയാണ് ചിത്രത്തിൻ്റെ കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ. അതുകൊണ്ട് കോസ്റ്റ്യൂമിൽ കൂടി മോഹൻലാലിനെ ഭീകരനായിട്ട് കാണിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിൻ്റെ ലുക്ക് മറ്റുള്ള ആൾക്കാരിൽ നിന്നും ചെറിയൊരു വ്യത്യാസം ഉണ്ടാക്കുക എന്നത് പോലും പ്രധാനമാണെന്നും സുജിത്ത് പറയുന്നു.

സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സുജിത്ത് ഇക്കാര്യം പറഞ്ഞത്.

‘ലാൽ സാറിനെ പോലൊരു ആക്ടർ ഏത് കോസ്റ്റ്യൂം ഇട്ട് വന്നു കഴിഞ്ഞാലും അവിടൊരു ഇംപാക്ട് ഉണ്ടായി. അപ്പോൾ കോസ്റ്റ്യൂമിൽ കൂടി അദ്ദേഹത്തിനെ ഭയങ്കരനായിട്ട് കാണിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിൻ്റെ ലുക്കിൽ കൂടി ചെറിയൊരു വ്യത്യാസം മറ്റുള്ള ആൾക്കാരിൽ നിന്നും ഉണ്ടാകുക എന്ന് പറയുന്നത് പോലുള്ള നേരിയ സാധനങ്ങൾ അതും ഭയങ്കര ഇംപോർട്ടൻ്റ് ആണ്,’ സുജിത്ത് പറഞ്ഞു.

എമ്പുരാനിലും ചിത്രത്തിൻ്റെ ആദ്യ ഭാ​ഗമായ ലൂസിഫറിലും കോസ്റ്റ്യൂം ഡിസൈനറായി പ്രവ‍ർത്തിച്ചത് സുജിത്താണ്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വർക്കിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ അവാർഡ് സുജിത്തിന് ലഭിച്ചിരുന്നു.

Content Highlight: Mohanlal will make an impact no matter what costume he wears

Latest Stories