| Friday, 13th August 2021, 3:08 pm

മോഹന്‍ലാലിലൂടെ ഓഷോയുടെ ബയോപിക് ഒരുങ്ങുന്നുവോ? ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്തുടനീളം അനുയായികളുളള ആത്മീയ ഗുരുവാണ് ഓഷോ. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലും താന്‍ ഓഷോയെ പിന്‍തുടരുന്ന ആളാണെന്ന് പറഞ്ഞിട്ടുണ്ട്.

അത്തരത്തില്‍ ഓഷോയെ ഓര്‍മ്മിപ്പിക്കുന്ന മോഹന്‍ലാലിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഓഷോയുടെ ചിത്രം ആലേഖനം ചെയ്ത തൂവെളള ഷര്‍ട്ടില്‍ മുഖം മറച്ചിരിക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണുന്നത്.

ഇത് വരാനിരിക്കുന്ന സിനിമയുടെ സൂചനയാണോ എന്നാണ് ആരാധകരുടെ ആകാംക്ഷ. താന്‍ ഓഷോയുടെ ആരാധകനാണെന്ന് മോഹന്‍ലാല്‍ വിവിധ വേദികളില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അണിയറയില്‍ അടുത്തതായി ഒരുങ്ങാന്‍ പോകുന്നത് ഓഷോയുടെ ബയോപിക് ആണോ എന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

അടുത്തിടെ മറ്റൊരു ചിത്രവും താരം പങ്കുവെച്ചിരുന്നു. ഒറ്റ നോട്ടത്തില്‍ സാക്ഷാല്‍ ഓഷോ ആണെന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രമായിരുന്നു അത്.

‘അതിരുകളില്ലാത്ത മനുഷ്യന്റെ വേഷപ്പകര്‍ച്ച’ എന്നായിരുന്നു ഈ ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരുന്നത്. ഇതാണ് ആരാധകര്‍ക്ക് സംശയമായത്. ‘എന്റെ പ്രിയപ്പെട്ട ഓഷോ കഥകള്‍’ എന്ന പേരില്‍ നേരത്തെ മോഹന്‍ലാല്‍ ഒരു പുസ്തകവും എഴുതിയിരുന്നു.

അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താരം ഇപ്പോള്‍ തെലങ്കാനയിലാണ്. മോഹന്‍ലാലിനു പുറമേ മീന, പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Mohanlal to do a movie based on the life of Osho?

Latest Stories

We use cookies to give you the best possible experience. Learn more