കോര്‍ട്ട് റൂം ഡ്രാമയായ നേര് സിനിമയുടെ റിലീസിന് പിന്നാലെ പ്രേക്ഷകര്‍ക്കും സിനിമയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിനും നന്ദിയറിയിച്ച് മോഹന്‍ലാല്‍.
താന്‍ വളരെ കടപ്പെട്ടിരിക്കുന്നു എന്നും, നേരിന് നല്‍കുന്ന എല്ലാ സ്‌നേഹത്തിനും സന്തോഷമുണ്ടെന്നും എല്ലാ നല്ല വാക്കുകള്‍ക്കും ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിനും ഒരുപാട് സ്‌നേഹവും നന്ദിയുമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
തന്റെ ഫേസ്ബുക്ക്, എക്‌സ് അകൗണ്ടുകളിലൂടെയാണ് താരം നന്ദിയറിയിച്ച് കൊണ്ട് പോസ്റ്റിട്ടിരിക്കുന്നത്. പോസ്റ്റിനൊപ്പം നേര് സിനിമയിലെ തന്റെ ഒരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു.
Much obliged.
Humbled by all that love pouring in for #Neru. Much love and thanks for every kind word and to the wonderful team behind this success! pic.twitter.com/glQIMNUlMW
— Mohanlal (@Mohanlal) December 21, 2023
ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങി ഇന്ന് തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.
തുടര്‍ച്ചയായി മോഹന്‍ലാല്‍ ചിത്രങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ഈ ചിത്രത്തിന് ആദ്യ ദിനത്തില്‍ വളരെ മികച്ച അഭിപ്രായമാണ് വരുന്നത്.
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിട്ടത്. മോഹന്‍ലാല്‍, പ്രിയാമണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തില്‍ അവര്‍ക്ക് പുറമെ ജഗദീഷ്, സിദ്ദിഖ്, അനശ്വര രാജ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍ തുടങ്ങിയ വലിയ താരനിരയാണ് അണിനിരന്നത്. ഇതില്‍ അനശ്വര രാജിന്റെ പ്രകടനത്തിനും പോസിറ്റീവായ അഭിപ്രായങ്ങളാണ് ഉയരുന്നത്.
Content Highlight: Mohanlal Thanked After The Release Of Neru Movie