| Sunday, 29th December 2024, 8:41 am

ആ ബോളിവുഡ് നടിയുടെ കൂടെ അഭിനയിക്കാനുള്ള അവസരം കാത്തിരിക്കുകയാണ് ഞാന്‍: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എ.കെ. ലോഹിതദാസ് രചനയും സംവിധാനവും നിര്‍വഹിച്ച് 2003ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ചക്രം. പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തിയ ഈ ചിത്രത്തില്‍ മീര ജാസ്മിന്‍ ആയിരുന്നു നായികയായി എത്തിയത്.

നടന്‍ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ കൂടെയായിരുന്നു ചക്രം. ഇന്ദ്രാണി എന്ന കഥാപാത്രമായി മീര ജാസ്മിന്‍ അഭിനയിച്ചപ്പോള്‍ ചന്ദ്രഹാസനായാണ് പൃഥ്വിരാജ് എത്തിയത്. എന്നാല്‍ ഇത് ആദ്യം സംവിധായകന്‍ കമല്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയായിരുന്നു.

ചന്ദ്രഹാസന്‍ ആയി മോഹന്‍ലാലും ഇന്ദ്രാണിയായി വിദ്യ ബാലനുമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസത്തെ ചിത്രീകരണത്തിന് ശേഷം ആ പ്രൊജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു. വിദ്യാ ബാലന്റെ അഭിനയ ജീവിതത്തിലെ ആദ്യ സിനിമയായിരുന്നു ചക്രം.

ഇപ്പോള്‍ വിദ്യ ബാലനെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. തങ്ങള്‍ക്ക് ചക്രം എന്ന സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് താന്‍ വിദ്യ ബാലന്റെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും നടന്‍ പറഞ്ഞു.

ചക്രം സിനിമക്ക് ശേഷം ചില സിനിമകളില്‍ താനും വിദ്യയും ഒരുമിച്ച് അഭിനയിക്കേണ്ടതായിരുന്നെന്നും പക്ഷെ അതൊന്നും നടക്കാതെ പോകുകയായിരുന്നെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ട ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഞങ്ങള്‍ക്ക് ചക്രം എന്ന സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഞാന്‍ വിദ്യയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഉള്ള അവസരം ലഭിക്കാനായി കാത്തിരിക്കുകയാണ്.

അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. ചക്രം സിനിമക്ക് ശേഷവും ചില സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കേണ്ടതായിരുന്നു. പക്ഷെ അതൊന്നും നടക്കാതെ പോകുകയായിരുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal Talks About Vidhya Balan And Chakram Movie

We use cookies to give you the best possible experience. Learn more