| Saturday, 21st December 2024, 10:59 pm

ഞങ്ങൾ എപ്പോഴൊക്കെ ഒന്നിക്കുന്നുവോ അപ്പോഴെല്ലാം അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടും: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാറോസ്. 40 വർഷത്തെ സിനിമാജീവിതത്തിൽ മോഹൻലാൽ ആദ്യമായി സംവിധായക കുപ്പായമണിയുന്നു എന്നതാണ് ബാറോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ ടൈറ്റിൽ റോളിൽ എത്തുന്നതും മോഹൻലാൽ തന്നെയാണ്. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം പൂർണമായും ത്രീ.ഡിയിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് ബാറോസ്. ഡിസംബർ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

ബാറോസിന്റെ മുന്നണിയിലും പിന്നണിയിലും ഒരുപിടി മികച്ച ടെക്‌നീഷ്യന്മാരാണ് അണിനിരന്നിരിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സന്തോഷ് ശിവനെ കുറിച്ച്‍ സംസാരിക്കുകയാണ് മോഹൻലാൽ. വളരെ മഹാത്തായ വർക്കാണ് സന്തോഷ് ബാറോസിനായി ചെയ്തിരിക്കുന്നതെന്നും തങ്ങൾ ആദ്യമായി ഒന്നിച്ച ചിത്രം വർഷങ്ങൾക്ക് മുൻപാണെന്നും മോഹൻലാൽ പറയുന്നു.

സന്തോഷ് ശിവനും മോഹൻലാലും എപ്പോഴെല്ലാം ഒന്നിച്ചിട്ടുണ്ടോ അപ്പോഴെല്ലാം സന്തോഷ് ശിവൻ നാഷണൽ അവാർഡ് കിട്ടുമെന്ന് മോഹൻലാൽ പറഞ്ഞു. കാലാപാനി, ഇരുവർ, വാനപ്രസ്ഥം എന്നീ ചിത്രങ്ങളെല്ലാം ഇരുവരും ഒന്നിച്ചപ്പോൾ സന്തോഷ് ശിവന് നാഷണൽ അവാർഡ് നേടി കൊടുത്ത സിനിമകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

‘സന്തോഷ് ശിവൻ വളരെ മഹത്തായ വാക്കാണ് ബാറോസിനായി ചെയ്തിട്ടുള്ളത്. ഞങ്ങൾ എപ്പോഴെല്ലാം ഒന്നിച്ചിട്ടുണ്ടോ അപ്പോഴെല്ലാം അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടും. ഞങ്ങൾ ഒന്നിച്ച ആദ്യ സിനിമ വർഷങ്ങൾക്ക് മുമ്പാണ്.

ഞങ്ങൾ ഒന്നിച്ചിട്ടുള്ള ഇരുവർ, കാലപാനി, വാനപ്രസ്ഥം, തുടങ്ങിയ സിനിമകളിലെല്ലാം അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഞങ്ങൾ കണ്ടുമുട്ടുമ്പോഴേക്കം അദ്ദേഹം മാജിക്ക് കാണിക്കും,’ മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talks About Santhosh Sivan

We use cookies to give you the best possible experience. Learn more