ആ സമയത്ത് അപ്പുവും ദുല്‍ഖറുമൊക്കെ വളര്‍ന്നത് ഒരുമിച്ച്; ഞങ്ങള്‍ തമ്മിലുള്ളത് നല്ല ബന്ധം: മോഹന്‍ലാല്‍
Entertainment
ആ സമയത്ത് അപ്പുവും ദുല്‍ഖറുമൊക്കെ വളര്‍ന്നത് ഒരുമിച്ച്; ഞങ്ങള്‍ തമ്മിലുള്ളത് നല്ല ബന്ധം: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th December 2024, 2:10 pm

എണ്‍പതുകള്‍ മുതല്‍ ഇതുവരെ മലയാള സിനിമയുടെ തലപ്പത്ത് നില്‍ക്കുന്ന നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമക്കായി കാത്തിരിക്കുകയാണ് മലയാളികള്‍. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ ഇവര്‍ തമ്മില്‍ സിനിമക്ക് പുറത്തും വളരെ അടുത്ത ബന്ധമാണ്.

മമ്മൂട്ടിയുമായി താന്‍ വീണ്ടും ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും തങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന 55മത്തെ ചിത്രമാണ് അതെന്നും പറയുകയാണ് മോഹന്‍ലാല്‍. പണ്ട് മമ്മൂട്ടി മദ്രാസില്‍ താമസിച്ചിരുന്നെന്നും ആ സമയത്ത് പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചാണ് വളര്‍ന്നതെന്നും നടന്‍ പറഞ്ഞു.

കുറച്ച് കാലം വരെ മാത്രമായിരുന്നു അവര്‍ ഒരുമിച്ച് വളര്‍ന്നതെന്നും പിന്നെ പഠനത്തിന്റെ ഭാഗമായി അവര്‍ വിവിധ സ്‌കൂളൂകളിലേക്ക് മാറുകയായിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു. ഗലാട്ട തമിഴില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടിക്കയുമായി ഞാന്‍ വീണ്ടും ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണ്. ഈ കഴിഞ്ഞ മാസമായിരുന്നു ആ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ഞങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന 55മത്തെ ചിത്രമാണ് അത്.

പണ്ട് മമ്മൂട്ടിക്ക മദ്രാസില്‍ താമസിച്ചിരുന്നു. ആ സമയത്ത് അപ്പുവും ദുല്‍ഖറുമൊക്കെ ഒരുമിച്ചാണ് വളര്‍ന്നത്. കുറച്ച് കാലം വരെ മാത്രമായിരുന്നു അത്. പിന്നെ പഠനത്തിന്റെ ഭാഗമായി അവര്‍ വിവിധ സ്‌കൂളൂകളിലേക്ക് മാറുകയായിരുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

താനും മമ്മൂട്ടിയും തമ്മില്‍ വളരെ നല്ല ബന്ധമാണെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ നിരവധി ആളുകളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളും തങ്ങള്‍ സംസാരിക്കാറുണ്ടെന്നും അതില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യാറുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ തമ്മില്‍ വളരെ നല്ല ബന്ധമാണ്. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ നിരവധി ആളുകളുടെ പേഴ്‌സണല്‍ പ്രശ്‌നങ്ങളും ഫാമിലിയിലെ പ്രശ്‌നങ്ങളും ഞങ്ങള്‍ സംസാരിക്കാറുണ്ട്. അതില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ഞങ്ങള്‍ ചെയ്യാറുമുണ്ട്. ഒരാള്‍ക്ക് പ്രശ്‌നം വന്നാല്‍ ഞങ്ങള്‍ പറ്റുന്നത് പോലെ സഹായിക്കാന്‍ ശ്രമിക്കാറുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal Talks About Relationship With Mammootty