ആ അന്യഭാഷ സിനിമകളില്‍ ഞാന്‍ എന്തിന് അഭിനയിക്കണമെന്ന് ചോദിച്ചു; കഥ പറഞ്ഞുതന്ന് കണ്‍വീന്‍സ് ചെയ്തു: മോഹന്‍ലാല്‍
Entertainment
ആ അന്യഭാഷ സിനിമകളില്‍ ഞാന്‍ എന്തിന് അഭിനയിക്കണമെന്ന് ചോദിച്ചു; കഥ പറഞ്ഞുതന്ന് കണ്‍വീന്‍സ് ചെയ്തു: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th December 2024, 8:15 am

നാല് പതിറ്റാണ്ടില്‍ അധികമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട ചിത്രങ്ങളാണ് ഇരുവര്‍, കമ്പനി, ജനത ഗാരേജ് എന്നിവയൊക്കെ.

1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ഇരുവര്‍. 2002ല്‍ രാം ഗോപാല്‍ വര്‍മയുടെ സംവിധാനത്തില്‍ എത്തിയ ബോളിവുഡ് ചിത്രമാണ് കമ്പനി. കൊരടാല ശിവ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ തെലുങ്ക് സിനിമയാണ് ജനത ഗാരേജ്.

മലയാളത്തിന് പുറത്തുള്ള മറ്റ് ഭാഷകളിലെ സിനിമകളില്‍ അഭിനയിക്കുന്നതിന് മുമ്പ് താന്‍ സംവിധായകനോട് ‘എന്തിനാണ് ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്’ എന്ന ചോദ്യം ചോദിക്കാറുണ്ടെന്ന് പറയുകയാണ് മോഹന്‍ലാല്‍.

ഇരുവറിന് വേണ്ടി മണിരത്‌നം വിളിച്ചപ്പോള്‍ താന്‍ ആ ചോദ്യം ചോദിച്ചിരുന്നെന്നും കമ്പനിയുടെയും ജനത ഗാരേജിന്റെയും സമയത്തും അതേ ചോദ്യം ചോദിച്ചുവെന്നും നടന്‍ പറയുന്നു. ആ സമയത്ത് അവര്‍ സിനിമയുടെ കഥ പറഞ്ഞ് തന്നെ കണ്‍വീന്‍സ് ചെയ്യുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പലരോടും ചോദിക്കുന്ന ഒരു ചോദ്യമാണ് ‘എന്തിനാണ് ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്’ എന്നത്. കാരണം ഞാനല്ലാതെ വേറെയും നിരവധി നടന്മാര്‍ നമുക്ക് ചുറ്റുമുണ്ടല്ലോ. ഇരുവറിന് വേണ്ടി മണിരത്‌നം വിളിച്ചപ്പോള്‍ ഞാന്‍ ഇതേ ചോദ്യം ചോദിച്ചിരുന്നു.

പിന്നെ കമ്പനിയെന്ന സിനിമയും ജനത ഗാരേജുമൊക്കെ എന്റെ അടുക്കലേക്ക് വന്നപ്പോള്‍ ഞാന്‍ ഇതേ ചോദ്യങ്ങള്‍ ചോദിച്ചു. അപ്പോള്‍ അവര്‍ ആ സിനിമയുടെ കഥ പറഞ്ഞു തന്ന് എന്നെ കണ്‍വീന്‍സ് ചെയ്യും.

മലയാളം സിനിമ എനിക്ക് എന്റെ വീട് പോലെയാണ്. പക്ഷെ മറ്റൊരു ഭാഷയിലുള്ള സിനിമ ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. അപ്പോള്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal Talks About Other Language Films