| Saturday, 29th March 2025, 6:31 pm

വളരെ സമര്‍പ്പണമുള്ള മ്യൂസിക് ഡയറക്ടര്‍ ആണ്, മാജിക്കുകള്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ട്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ രണ്ട് ദിവസം കൊണ്ട് 100 കോടി നേടി ചരിത്രമായിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. നരന്‍, ഉദയനാണ് താരം, ലൂസിഫര്‍, എമ്പുരാന്‍ എന്നിങ്ങനെ ഒട്ടനവധി മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് ദീപക് ദേവിനെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.

തന്റെ ഒരുപാട് സിനിമകള്‍ക്ക് സംഗീതം നല്‍കിയ ആളാണ് ദീപക് ദേവെന്നും നരന്‍ എന്ന സിനിമയിലെ ‘ഞാന്‍ ഒരു നരന്‍’എന്ന ഗാനത്തില്‍ അദ്ദേഹം ഒരു മാജിക്ക് തന്നെ സൃഷ്ടിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. ലൂസിഫറും, എമ്പുരാനും സംഗീതത്തിന് വളരെ പ്രാധാന്യം നല്‍കുന്ന സിനിമകളാണെന്നും വളരെ സമര്‍പ്പണം ഉള്ള മ്യൂസിക് ഡയറക്ടര്‍ ആണ് ദീപക് എന്നും മോഹന്‍ലാല്‍ പറയുന്നു. റേഡിയോ സിറ്റി മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാനും ദീപക് ദേവും ഒരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഉദാഹരണമായി നരന്‍. ആ സിനിമയിലെ മ്യൂസിക്കും, ‘ഞാന്‍ ഒരു നരന്‍’ എന്ന ഗാനത്തിലും അദ്ദേഹം ഒരു മാജിക്ക് തന്നെ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. മ്യൂസിക് കൊണ്ട്. ലൂസിഫറില്‍ സംഗീതത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. പൃഥ്വിക്ക് അത് നിര്‍ബന്ധവുമായിരുന്നു. ആക്ഷന്‍ സീനില്‍ മ്യൂസിക് വെച്ച് ചെയ്തതൊക്കെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.

ആ സീനില്‍ മുരുകന്‍ എന്ന കഥാപാത്രത്തിന്റെ തോട്ട് പ്രോസസിലൂടെയാണ് ആക്ഷന്‍ കാണുന്നത്. അതാണ് അങ്ങനെ മ്യൂസിക് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. എമ്പുരാനിലും നമ്മുക്ക് ഹിന്ദി പാട്ടുകള്‍ കാണം. അതുകൊണ്ട് സംഗീതം വളരെ പ്രധാനപ്പെട്ടതാണ്. ഒരു സീനിന്റെ മൂഡിനെ ലിഫ്റ്റ് ചെയ്യാന്‍ മ്യൂസിക്കിന് നന്നായിട്ട് കഴിയും. ദീപക് ദേവ് വളരെ സമര്‍പ്പണം ഉള്ള മ്യൂസിക് ഡയറക്ടര്‍ ആണ്. അദ്ദേഹം നന്നായിട്ട് പാട്ടുകള്‍ ഉണ്ടാക്കും,’മോഹന്‍ലാല്‍ പറയുന്നു.

Content highlight: Mohanlal talks about music director Deepak dev

We use cookies to give you the best possible experience. Learn more