ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റിലീസാകാന്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. നേരിന്റെ ലൊക്കേഷനില്‍ സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫും മോഹന്‍ലാലും.
താന്‍ മിക്കവാറും ക്യാമറയുടെ പുറകില്‍ ആയിരിക്കുമെന്നാണ് ജീത്തു പറയുന്നു. ക്യാമറയുടെ പുറകിലേക്ക് താന്‍ പോകാറില്ലെന്ന് മോഹന്‍ലാലും പറഞ്ഞു. ഫിലിംബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് പ്രത്യേകിച്ച് ഒന്നും തന്നെയില്ല. ഞാന്‍ മിക്കവാറും ക്യാമറയുടെ പുറകില്‍ ആയിരിക്കും. അവിടെ സീനിന് റെഡിയായി നില്‍ക്കുമ്പോള്‍ ലാല്‍ സാറും ശാന്തിയും തമ്മിലാണ് കമ്മ്യൂണിക്കേഷന്‍. ലൈറ്റപ്പിന്റെ സമയത്താണെങ്കില്‍, ഞങ്ങള്‍ ഇരുന്ന് തമാശയൊക്കെ പറയും,’ ജീത്തു ജോസഫ് പറഞ്ഞു.
എല്ലാം സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണെന്നും പ്രിയദര്‍ശനാണെങ്കില്‍ താന്‍ ഷൂട്ടിന് മുമ്പ് പോയി സംസാരിക്കുന്നത് കൊണ്ടോ തമാശ പറയുന്നത് കൊണ്ടോ പ്രശ്‌നമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംവിധായകര്‍ ഓരോരുത്തരും ഓരോ തരത്തിലാണെന്നും സിനിമയുടെ മേക്കിങ് സമയത്ത് ജീത്തു വളരെ സീരിയസാണെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഒപ്പം താന്‍ സീരിയസായ ഒരാളല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മണിരത്‌നത്തെ കുറിച്ചും മോഹന്‍ലാല്‍ അഭിമുഖത്തില്‍ സംസാരിച്ചു.
‘ജീത്തു ക്യാമറയുടെ പുറകില്‍ ആയിരിക്കുമ്പോള്‍ ഞാന്‍ അധികം അങ്ങോട്ട് പോകാറില്ല. പിന്നെ എല്ലാം ഓരോ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്. ഇപ്പോള്‍ പ്രിയദര്‍ശനാണെങ്കില്‍ ഞാന്‍ ഷൂട്ടിന് മുമ്പ് പോയി സംസാരിക്കുന്നത് കൊണ്ടോ തമാശ പറയുന്നത് കൊണ്ടോ പ്രശ്‌നമില്ല.
ഇനിയതല്ല പുള്ളിക്ക് എന്തേലും പറയാന്‍ ഉണ്ടെങ്കില്‍ ഇങ്ങോട്ട് വന്ന് നമ്മളോട് സംസാരിച്ചോളും. പിന്നെ ഓരോരുത്തരും ഓരോ തരത്തിലാണ്. സിനിമയുടെ മേക്കിങ് സമയത്ത് ജീത്തു കുറച്ചുകൂടെ സീരിയസാണ്. ഞാന്‍ അങ്ങനെ സീരിയസായ ഒരാളല്ല.
മണിരത്‌നം സാര്‍ ആണെങ്കില്‍ പോലും ഞാന്‍ പോയി ചിലപ്പോള്‍ തമാശകള്‍ പറയും. ആദ്യം അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടായിരുന്നു. പിന്നെ അദ്ദേഹം എന്നിലേക്ക് വന്നു,’ മോഹന്‍ലാല്‍ ചിരിയോടെ പറഞ്ഞു.
ഡിസംബര്‍ 21നാണ് നേര് തിയേറ്ററിലെത്തുന്നത്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്. മോഹന്‍ലാല്‍, പ്രിയ മണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്.
Content Highlight: Mohanlal Talks About Manirathnam