മലയാള സിനിമാ പ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇത്.
ലിജോ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ മലൈക്കോട്ടൈ വാലിബന്‍ എന്തുകൊണ്ട് കേരളത്തില്‍ ഷൂട്ട് ചെയ്തില്ലെന്ന് പറയുകയാണ് നടന്‍ മോഹന്‍ലാല്‍.
മലൈക്കോട്ടൈ വാലിബന്‍ വേണമെങ്കില്‍ ഒരു മലയാള സിനിമ പോലെ കേരളത്തില്‍ ഷൂട്ട് ചെയ്യാമായിരുന്നുവെന്നും എന്നാല്‍ ഒരു മലയാള സിനിമയായിട്ടല്ല വാലിബനെ തങ്ങള്‍ ട്രീറ്റ് ചെയ്തിട്ടുള്ളതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വാലിബന് ഒരു കാലമോ ദേശമോയില്ലെന്നും സിനിമ മറ്റൊരു ഭാഷയില്‍ കണ്ടാല്‍ അത് ഭാഷയിലെ സിനിമയാണെന്ന് തോന്നണമെന്നും അതിനുള്ള കാസ്റ്റിങ്ങും മറ്റുമാണ് ചിത്രത്തിന് ഉള്ളതെന്നും താരം പറയുന്നു.
അതുകൊണ്ടാണ് തങ്ങള്‍ കേരളത്തില്‍ ഷൂട്ട് ചെയ്യാതിരുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എവിടെയാണ് കഥ നടക്കുന്നതെന്നും ഏത് കാലഘട്ടമാണെന്നും തനിക്ക് അറിയില്ലെന്നും താരം പറയുന്നു.
‘ഈ സിനിമ വേണമെങ്കില്‍ കേരളത്തില്‍ ഷൂട്ട് ചെയ്യാമായിരുന്നു. ഒരു മലയാള സിനിമ പോലെ. എന്നാല്‍ ഇതിനെ ഒരു മലയാള സിനിമയായിട്ടല്ല നമ്മള്‍ ട്രീറ്റ് ചെയ്തിട്ടുള്ളത്.
കാരണം വാലിബന് ഒരു കാലമോ ദേശമോയില്ല. തമിഴില്‍ കണ്ടാല്‍ അത് ഒരു തമിഴ് സിനിമയാണെന്ന് തോന്നണം, തെലുങ്കില്‍ കണ്ടാല്‍ ആ ഭാഷയിലെ സിനിമയാണെന്നും തോന്നണം.