വളരെ പ്രത്യേകതയുള്ള സംവിധായകന്‍; മലയാള സിനിമയെ ഇന്ത്യ മുഴുവന്‍ എത്തിച്ചത് അദ്ദേഹമാണ്: മോഹന്‍ലാല്‍
Entertainment
വളരെ പ്രത്യേകതയുള്ള സംവിധായകന്‍; മലയാള സിനിമയെ ഇന്ത്യ മുഴുവന്‍ എത്തിച്ചത് അദ്ദേഹമാണ്: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th September 2024, 10:23 pm

ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. ഈ സിനിമയിലൂടെയായിരുന്നു മലയാളികള്‍ക്ക് മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ട് പ്രിയങ്കരമായി മാറുന്നത്.

മോഹന്‍ലാല്‍ ജോര്‍ജുകുട്ടി എന്ന കഥാപാത്രമായി എത്തിയ ദൃശ്യത്തില്‍ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശ ശരത്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, നീരജ് മാധവ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

വലിയ വിജയമായ ദൃശ്യത്തിന് 2021ല്‍ തുടര്‍ച്ചയെന്നോണം രണ്ടാം ഭാഗവും ഉണ്ടായിരുന്നു. പിന്നീട് വിവിധ ഭാഷകളിലേക്കായി ഈ സിനിമ റീമേക്ക് ചെയ്യപ്പെട്ടു. ഇപ്പോള്‍ ജീത്തു ജോസഫിനെ കുറിച്ചും ദൃശ്യത്തെ കുറിച്ചും സംസാരിക്കുകയാണ് മോഹന്‍ലാല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജീത്തുവിനെ കുറിച്ച് ചോദിച്ചാല്‍ എന്താണ് പറയേണ്ടത്. മലയാള സിനിമയെ ഇന്ത്യ മുഴുവന്‍ എത്തിച്ച ഒരു സംവിധായകനാണ് അദ്ദേഹം. ഒരുപക്ഷെ കൊവിഡ് സമയം ആയത് കൊണ്ടാകണം അങ്ങനെയൊന്ന് സാധ്യമായത്. ദൃശ്യമെന്ന ഒരൊറ്റ സിനിമയിലൂടെയാണ് ജീത്തു അത് ചെയ്തത്.

ആ സിനിമ എല്ലാ ഭാഷകളിലേക്കും പോയി. വളരെ പ്രത്യേകതയുള്ള ഒരു സംവിധായകനാണ് അദ്ദേഹം. എല്ലാ ഭാഷകളിലേക്കും ദൃശ്യം വന്നിട്ടുണ്ടെന്ന് വേണം പറയാന്‍. ചൈനീസ് ഭാഷയില്‍ ഉള്‍പ്പെടെ വന്നു എന്നതാണ് കാര്യം. അത് ഇപ്പോള്‍ കൊറിയയിലും ചെയ്യാന്‍ പോകുകയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.


Content Highlight: Mohanlal Talks About Jeethu Joseph