മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ജോഡിയാണ് ജഗതി ശ്രീകുമാര്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച സിനിമകള്‍ ഇന്നും സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ജഗതിയെ കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍.
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ജോഡിയാണ് ജഗതി ശ്രീകുമാര്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച സിനിമകള്‍ ഇന്നും സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ജഗതിയെ കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍.
അദ്ദേഹത്തിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ വലിയ സങ്കടമുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. താനും ജഗതിയും പല സിനിമകളിലും ടോം ആന്‍ഡ് ജെറി പോലെയായിരുന്നു അഭിനയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘അദ്ദേഹത്തിന്റെ കാര്യമോര്‍ക്കുമ്പോള്‍ വലിയ സങ്കടമാണ്. ഞാനും അമ്പിളി ചേട്ടനുമായി ചെയ്ത എത്രയോ സിനിമകളുണ്ട്. പല സിനിമകളിലും ഞങ്ങള്‍ ഒരു ടോം ആന്‍ഡ് ജെറി പോലെയായിരുന്നു അഭിനയിച്ചിരുന്നത്. അദ്ദേഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കാന്‍ പോലും പ്രയാസമാണ്. ഈയിടെ ഞങ്ങളുടെ ഒരു ഫങ്ഷനില്‍ അദ്ദേഹം വന്നിരുന്നു. ഇപ്പോള്‍ അദ്ദേഹം വേറൊരു ആളായി മാറിപോയി,’ മോഹന്‍ലാല്‍ പറയുന്നു.
അഭിമുഖത്തില്‍ സംവിധായകന്‍ ജീത്തു ജോസഫിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. മലയാള സിനിമയെ ഇന്ത്യ മുഴുവന്‍ എത്തിച്ച ഒരു സംവിധായകനാണ് ജീത്തുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ദൃശ്യമെന്ന ഒരൊറ്റ സിനിമയിലൂടെയാണ് ജീത്തു അത് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജീത്തുവിനെ കുറിച്ച് ചോദിച്ചാല്‍ എന്താണ് പറയേണ്ടത്. മലയാള സിനിമയെ ഇന്ത്യ മുഴുവന്‍ എത്തിച്ച ഒരു സംവിധായകനാണ് അദ്ദേഹം. ഒരുപക്ഷെ കൊവിഡ് സമയം ആയത് കൊണ്ടാകണം അങ്ങനെയൊന്ന് സാധ്യമായത്. ദൃശ്യമെന്ന ഒരൊറ്റ സിനിമയിലൂടെയാണ് ജീത്തു അത് ചെയ്തത്.
ആ സിനിമ എല്ലാ ഭാഷകളിലേക്കും പോയി. വളരെ പ്രത്യേകതയുള്ള ഒരു സംവിധായകനാണ് അദ്ദേഹം. എല്ലാ ഭാഷകളിലേക്കും ദൃശ്യം വന്നിട്ടുണ്ടെന്ന് വേണം പറയാന്‍. ചൈനീസ് ഭാഷയില്‍ ഉള്‍പ്പെടെ വന്നു എന്നതാണ് കാര്യം. അത് ഇപ്പോള്‍ കൊറിയയിലും ചെയ്യാന്‍ പോകുകയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal Talks About Jagathy Sreekumar