| Friday, 13th September 2024, 12:56 pm

'ഒരു ദിവസം കൊണ്ട് എങ്ങനെ അന്യരായി?..' എല്ലാവരോടുമായിരുന്നില്ല ആ ചോദ്യം; അറിയാതെ ചോദിച്ചു പോയത്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ മലയാള സിനിമയില്‍ വിവാദങ്ങള്‍ കനത്തിരുന്നു. പിന്നാലെ താരസംഘടനയായ അമ്മയുടെ തലപ്പത്ത് നിന്ന് മോഹന്‍ലാലിന് രാജി വെക്കേണ്ടി വന്നു. അതിന് ശേഷം ആദ്യമായി അദ്ദേഹം ഒരു പൊതുവേദിയിലെത്തി മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.

അന്ന് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘നിങ്ങള്‍ക്ക് എന്നെ അറിയില്ലേ, ഞങ്ങളെ അറിയില്ലേ. ഞങ്ങളെ കാണുമ്പോള്‍ ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ആളുകളല്ലേ. ഒരു ദിവസം കൊണ്ട് ഞങ്ങള്‍ എന്താണ് നിങ്ങള്‍ക്ക് അന്യന്മാരായി പോകുന്നത്’ എന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്.

ഇപ്പോള്‍ ഇങ്ങനെ സംസാരിക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് നടന്‍. എല്ലാവരോടുമായിട്ടായിരുന്നില്ല തന്റെ ചോദ്യമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ സമയത്ത് മനസില്‍ വന്ന ഒരു സത്യസന്ധമായ ചോദ്യമാണ് അതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘അങ്ങനെ തോന്നിയത് കൊണ്ടു തന്നെയാണ് ആ ചോദ്യം ചോദിച്ചത്. എന്നാല്‍ എല്ലാവരോടുമായിട്ടല്ല ആ ചോദ്യം. ഒരു വിഭാഗത്തിനോടായിരുന്നു ചോദിച്ചത്. അത് അറിയാതെ ചോദിച്ചു പോയതാണ്. അല്ലാതെ പ്രാക്ടീസ് ചെയ്തിട്ട് ചോദിച്ചതല്ല. ആ സമയത്ത് മനസില്‍ വന്ന ഒരു സത്യസന്ധമായ ചോദ്യമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.


Content Highlight: Mohanlal Talks About His Press Meet

We use cookies to give you the best possible experience. Learn more