വിവാദങ്ങളില്‍ നിന്ന് എപ്പോഴും മാറി നടക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ ശ്രമിക്കാറില്ലേയെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ മോഹന്‍ലാല്‍. മനോരമ ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു അവതാരകന്‍ ഈ ചോദ്യം ചോദിച്ചത്. പൊതുബോധത്തിന് അനുസരിച്ച് നീങ്ങാന്‍ സാധിക്കാത്ത ഒരാളാണ് മോഹന്‍ലാല്‍ എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും, അത് താങ്കളുടെ നിഷ്‌കളങ്കത കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന വിലയിരുത്തലുണ്ടെന്നും അവതാരകന്‍ പറഞ്ഞു.
‘എന്റെ സ്വഭാവം അങ്ങനെയാണ്. അതിലും വലിയ കാര്യങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്. വെറുതെ സന്തോഷത്തോടെ ഇരുന്നാല്‍ പോരെ. വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേള്‍ക്കുന്നത് എന്തിനാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
അപ്പോഴും അറിയാതെ പെട്ട് പോകുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് പ്ലാന്‍ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളല്ല താനെന്നും തനിക്ക് അങ്ങനെ പെടുന്നതിലോ തന്നെ പറ്റി ആരെങ്കിലും പറയുന്നതിലോ ഒരു കുഴപ്പവുമില്ലെന്നും താരം പറയുന്നു.