Advertisement
Entertainment
ഞാന്‍ വിളിച്ചാല്‍ ആരും വന്ന് അഭിനയിക്കും; എന്നാല്‍ ബറോസില്‍ മലയാളികളെ കൊണ്ടുവരാത്തതിന് കാരണമുണ്ട്: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 29, 10:44 am
Sunday, 29th December 2024, 4:14 pm

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും അധികം കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ബറോസ്. അഭിനയത്തില്‍ കാലങ്ങളായി നിറഞ്ഞു നില്‍ക്കുന്ന മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയെന്ന രീതിയില്‍ ബറോസ് ആദ്യം മുതല്‍ക്കേ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു.

മോഹന്‍ലാല്‍ തന്നെയാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി ചിത്രത്തില്‍ എത്തിയത്. അദ്ദേഹത്തിന് പുറമെ വിദേശത്ത് നിന്നുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകളും ബറോസിന്റെ ഭാഗമായി.

മോഹന്‍ലാല്‍ വിളിച്ചാല്‍ ആരും ഈ ചിത്രത്തില്‍ അഭിനയിക്കും, എന്നിട്ടും മലയാളത്തില്‍ നിന്ന് അഭിനേതാക്കള്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് പറയുകയാണ് നടന്‍. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു മോഹന്‍ലാല്‍.

എല്ലാ കഥാപാത്രങ്ങള്‍ക്കും കണ്ട് പരിചിതമല്ലാത്ത മുഖങ്ങള്‍ വേണമെന്ന് തോന്നിയിരുന്നെന്നും ഒരു മലയാള സിനിമയാണെന്ന് കാണുന്നവര്‍ക്ക് തോന്നരുതെന്ന് കരുതിയെന്നുമാണ് നടന്‍ പറയുന്നത്.

അതുകൊണ്ടാണ് പരിചിതമായ മുഖങ്ങളെയെല്ലാം ഒഴിവാക്കിയതെന്നും കഥാപാത്രങ്ങളുടെ ശബ്ദത്തിന് പോലും മുമ്പ് കേട്ട വോയിസ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘എല്ലാ കഥാപാത്രങ്ങള്‍ക്കും കണ്ട് പരിചിതമല്ലാത്ത മുഖങ്ങള്‍ വേണമെന്ന് തോന്നിയിരുന്നു. ഒരു മലയാള സിനിമയാണെന്ന് കാണുന്നവര്‍ക്ക് തോന്നരുത്. അതുകൊണ്ടാണ് പരിചിതമായ മുഖങ്ങളെയെല്ലാം ഒഴിവാക്കിയത്.

കഥാപാത്രങ്ങളുടെ ശബ്ദത്തിന് പോലും മുമ്പ് കേട്ട വോയിസ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മിക്ക കഥാപാത്രങ്ങളെയും ഓഡിഷനിലൂടെയാണ് കണ്ടെത്തിയത്.

ഇസബെല്ലയായി ആദ്യം മറ്റൊരു കുട്ടിയെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് കാരണം അവര്‍ക്ക് വരാന്‍ പറ്റാതായി. അങ്ങനെയാണ് മായയെ കണ്ടെത്തുന്നത്. സുനിതാ റാവു എന്ന ഗായികയുടെ മകളാണ് മായ,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal Talks About Barroz Movie And It’s Casting