പ്രഖ്യാപനം മുതൽ തന്നെ മലയാളികൾക്കിടയിൽ ചർച്ചയായ സിനിമയായിരുന്നു മലൈക്കോട്ടൈ വാലിബൻ.
പ്രഖ്യാപനം മുതൽ തന്നെ മലയാളികൾക്കിടയിൽ ചർച്ചയായ സിനിമയായിരുന്നു മലൈക്കോട്ടൈ വാലിബൻ.
ലിജോ ജോസ് പെല്ലിശ്ശേരിയും മലയാളത്തിന്റെ മോഹൻലാലും ആദ്യമായി ഒന്നിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരുന്നത്. ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് വാലിബന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലിജോയുടെ മുൻ ചിത്രങ്ങൾ പോലെ ഒരു പരീക്ഷണ ചിത്രം തന്നെയാണ് വാലിബനും.
ലിജോ ജോസ് പെല്ലിശ്ശേരി കഥ പറയുന്നതിൽ അത്ര മിടുക്കനല്ലാ എന്നാണ് മോഹൻലാൽ പറയുന്നത്. വാലിബന് മുമ്പ് ഒരുപാട് കഥകൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അതൊന്നും തനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ലായെന്നും മോഹൻലാൽ പറഞ്ഞു.
സിനിമയിൽ വരുന്നതിന് മുമ്പും ലിജോയെ പരിചയമുണ്ടെന്നും റിലീസിന് മുന്നോടിയായി കാൻചാനൽ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.
‘ലിജോ ജോസ് പെല്ലിശ്ശേരിയെ പണ്ട് മുതൽ തന്നെ എനിക്കറിയാം. സിനിമയിലേക്ക് വരുന്നതിന് മുമ്പേ അറിയാം. സിനിമയിൽ വന്നതിന് ശേഷവും അറിയാം. ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുണ്ട്.
സിനിമയിൽ എത്തുന്നതിന് മുമ്പ് അദ്ദേഹം ഒരു അഡ്വവർടൈസിങ് ഏജൻസിയിലാണ് വർക്ക് ചെയ്തിരുന്നത്. ആ സമയം തൊട്ട് എനിക്കറിയാം. പിന്നെ സിനിമയിൽ വന്നു. അദ്ദേഹം രണ്ട് മൂന്ന് കഥകൾ സിനിമയാക്കാനായി എന്നോട് പറഞ്ഞിട്ടുണ്ട്. അതൊന്നും അന്ന് നടന്നില്ല. അതിന് ശേഷം ഷിബു ബേബി ജോണാണ് നമുക്ക് ഇങ്ങനെയൊരു സിനിമ ചെയ്താലോ എന്ന് ചോദിക്കുന്നത്. ഞാൻ പറഞ്ഞു, തീർച്ചയായും ചെയ്യാമെന്ന്.
അങ്ങനെയാണ് വാലിബനിലേക്ക് എത്തുന്നത്. ഒരുപാട് കഥകൾ പറഞ്ഞിട്ടുണ്ടാവാം എന്നോട്. അതൊന്നും ആ സമയത്ത് പെട്ടെന്ന് ഉൾകൊള്ളാൻ പറ്റില്ല.
അദ്ദേഹം നല്ലൊരു കഥ പറച്ചിലിന്റെ ആളല്ല. കഥ പറയുന്നതിനേക്കാൾ, കഥ എടുത്ത് കാണിക്കുന്ന ഒരാളാണ് ലിജോ,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About Story Telling Of Lijo Jose Pellissery