മലയാളത്തിലെ സൂപ്പർ താരമാണ് മോഹൻലാൽ. കാലങ്ങളായി തന്റെ കഥാപാത്രങ്ങളിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തുന്നുണ്ട് അദ്ദേഹം. തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാർ രജിനികാന്തിനെ കുറിച്ച് പറയുകയാണ് മോഹൻലാൽ.
ഇരുവരും ഒന്നിച്ചെത്തിയ ജയിലർ എന്ന ചിത്രം വമ്പൻ വിജയമായിരുന്നു ബോക്സ് ഓഫീസിൽ നേടിയത്. മാത്യു എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാൽ ചിത്രത്തിൽ എത്തിയത്.
രജിനികാന്തിനെ കുറിച്ച് പറയുകയാണ് മോഹൻലാൽ. ആദ്യമായി മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിന്റെ ഓഡിഷൻ പങ്കെടുക്കാൻ പോയപ്പോൾ തന്നോട് രജിനികാന്തിന്റെ സ്റ്റൈലിൽ അഭിനയിക്കാനായിരുന്നു പറഞ്ഞതെന്ന് മോഹൻലാൽ പറയുന്നു.
എന്നാൽ അങ്ങനെ അഭിനയിക്കാൻ തനിക്ക് കഴിയില്ലെന്ന് പറഞ്ഞെന്നും തന്റേതായ രീതിയിലാണ് നരേന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും മോഹൻലാൽ പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ൽ അഭിനയിക്കുന്നതിനായുള്ള ഇന്റർവ്യൂവിന് ചെന്നപ്പോൾ, തമിഴിൽ രജിനികാന്ത് സൃഷ്ടിച്ച രീതിയിലുള്ള ഒരു സ്റ്റൈലൈസ്‌ഡ് രീതിയാണ് നരേന്ദ്രന് വേണ്ടതെന്ന് ജഡ്‌ജസ് എന്നോട് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
അതുപോലെ എനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു. എൻ്റേതായ രീതിയിൽ ഞാൻ നരേന്ദ്രനെ അവതരിപ്പിച്ചു കാണിച്ചു. അതവർക്ക് ഇഷ്ടപ്പെടുകയും ചെയ്‌തു. ഇൻ്റർവ്യൂ ചെയ്യുന്നവർപോലും രജനീകാന്തിന്റെ സ്റ്റൈലിനെക്കുറിച്ച് സൂചിപ്പിച്ച ആ സംഭവം അക്കാലംമുതലുള്ള അദ്ദേഹത്തിൻ്റെ നടനമഹത്ത്വത്തെയാണ് ഓർമിപ്പിക്കുന്നത്,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About Rajinikanth