| Monday, 22nd July 2024, 1:44 pm

കടത്ത് കിട്ടാതെ നീ എങ്ങനെ വന്നെന്ന് ഞാൻ ചോദിച്ചു, കൂളായി അപ്പു പറഞ്ഞു, നദി നീന്തിയങ്ങ് പോന്നു: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടോളമായി മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മോഹൻലാൽ. പല ഭാവത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളായി മോഹൻലാൽ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനോടും മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. മറ്റ് താരപുത്രന്മാരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനാണ് പ്രണവ്.

സിനിമയുടെ ലൈം ലൈറ്റിൽ അധികം നിൽക്കാതെ അധിക സമയവും യാത്രയുമായി കറങ്ങുന്ന പ്രണവിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. ഒരു കാലത്ത് താനും അത്തരത്തിൽ യാത്രകൾ ചെയ്യാറുണ്ടായിരുന്നുവെന്നും എവിടെയാണെങ്കിലും തങ്ങൾ തമ്മിൽ സംസാരിക്കാറുണ്ടെന്നും മോഹൻലാൽ പറയുന്നു.

ഒരിക്കൽ ഹംപിയിൽ ഷൂട്ടിന് പോയപ്പോൾ പ്രണവ് അവിടെ ഉണ്ടായിരുന്നുവെന്നും തന്നെ വന്ന് കാണമെന്ന് പറഞ്ഞ പ്രണവ് പിറ്റേ ദിവസം നദി നീന്തി കടന്ന് വന്നാണ് തന്നെ കണ്ടതെന്നും മോഹൻലാൽ പറയുന്നു. വനിതാ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു കാലത്ത് ഞാനും ഇതു പോലെ യാത്ര ചെയ്തിട്ടുണ്ട്. എവിടെ പോയാലും അപ്പുവുമായും മായയുമായും എപ്പോഴും കോൺടാക്‌ട് ഉണ്ട്. കുട്ടികൾ സുചിയെ എപ്പോഴും വിളിച്ച് എല്ലാ കാര്യങ്ങളും പറയും. ജീവിതത്തിൽ സന്തോഷങ്ങൾ കണ്ടെത്താൻ രണ്ടുപേർക്കും അറിയാം.

അതല്ലേ വേണ്ടത്. അപ്പു ഇടയ്ക്കിടെ ഹംപിയിൽ പോകും. അവിടെ കാഴ്‌ചകൾ കണ്ട്, റോക്ക് ക്ലൈംബിങും ഒക്കെ നടത്തി കുറേ ദിവസം കൂടും. ഒരിക്കൽ ഞാനവിടെ ഷൂട്ടിനെത്തിയപ്പോൾ അപ്പു അവിടെയുണ്ട്. ‘അച്ഛാ രാവിലെ വന്നു കാണാം’ എന്നവൻ പറഞ്ഞതു കേട്ടു കുറെ കാത്തിരുന്നു.

മടങ്ങാൻ ഒരുങ്ങുമ്പോൾ നനഞ്ഞു കുതിർന്നു കയറി വരുന്നു. തുംഗ ഭദ്ര നദിക്ക് അക്കരെയായിരുന്നു അവൻ്റെ ക്യാംപ്. രാവിലെ ഇക്കരയ്ക്കു കടത്തു കിട്ടിയില്ല അതാണ് ലേറ്റ് ആയതെന്നു പറഞ്ഞു. ‘പിന്നെ എങ്ങനെയാ നീ വന്നത്.?’ ഞാൻ ചോ ദിച്ചു. കൂളായിട്ടായിരുന്നു അവൻ്റെ മറുപടി, ‘ഞാൻ നീന്തിയിങ്ങു പോന്നു,’ മോഹൻലാൽ പറയുന്നു.

Also Readഒട്ടും താത്പര്യമില്ലാതെ സംവിധായകൻ കഥ പറഞ്ഞു, ആദ്യം വർക്കാവാതിരുന്ന ആ സൂപ്പർ ഹിറ്റ്‌ ചിത്രം ഞാൻ ചെയ്യാൻ കാരണം അവനാണ്: അമല പോൾ

Also Readപെപ്പെയ്ക്കും ഷെയ്നിനും നായികമാരുണ്ട്, എനിക്കില്ല, പക്ഷെ പകരമായി എനിക്ക് മറ്റൊന്നുണ്ടായിരുന്നു: നീരജ് മാധവ്

Content Highlight: Mohanlal Talk About Pranav Mohanlal

We use cookies to give you the best possible experience. Learn more