| Sunday, 14th January 2024, 9:10 am

അങ്ങനെയൊരു സിനിമ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

വ്യത്യസ്ത സിനിമകളിലൂടെ വലിയ ശ്രദ്ധ നേടിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മലയാളികളുടെ ഇഷ്ട നടൻ മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ വമ്പൻ ഹൈപ്പിൽ കയറാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു.
ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ലാ അപ്ഡേഷനും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പലതരത്തിലുള്ള പ്രമോഷനുകളാണ് അണിയറ പ്രവർത്തകർ ഇപ്പോൾ നടത്തുന്നത്.

ഇപ്പോഴിതാ വലിബനായി അഭിനയിക്കുന്ന മോഹൻലാൽ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ്. ഒരു യോദ്ധാവ് ആയിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത് എന്നും സിനിമയിൽ പ്രത്യേക കാലമോ സമയമോ ഒന്നും പ്രതിപാദിക്കുന്നില്ലെന്നും മോഹൻലാൽ പറയുന്നു. ഇന്ത്യയിൽ ഇങ്ങനെയൊരു സിനിമ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണെന്നും സില്ലി മോങ്ക്സ് മലയാളത്തോട് അദ്ദേഹം പറഞ്ഞു.

‘ഒരു യോദ്ധാവായിട്ടാണ് വലിബനിലും കഥാപാത്രം വരുന്നത്. ഒരു കാലവും സ്ഥലവും ഒന്നുമില്ലാത്ത കഥയാണ് ചിത്രത്തിനുള്ളത്. ഇത്തരം ഒരു സിനിമ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടോയെന്ന് തന്നെ സംശയിക്കാം. അങ്ങനെയൊരു സിനിമയാണ്.

ആക്ഷന് ഒരുപാട് പ്രാധാന്യം കൊടുത്തിട്ടുള്ള സിനിമയാണ്. പക്ഷെ അതും ഫിലോസഫിക്കലായിട്ടെല്ലാം മറ്റൊരു തലത്തിലേക്ക് പോവാൻ സാധ്യതയുള്ള സിനിമയാണ്,’മോഹൻലാൽ പറയുന്നു.

അതേസമയം മലൈക്കോട്ടൈ വാലിബൻ ഈ മാസം 25 ന് തിയേറ്ററുകളിൽ എത്തും. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Mohanlal Talk About Malaikotte Valibhan Movie

We use cookies to give you the best possible experience. Learn more