| Monday, 15th January 2024, 3:04 pm

തീപാറട്ടെ, എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി അന്ന് ഞാൻ തരും: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകർ ഈ വർഷം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകരെല്ലാം.

തുടർപരാജയങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ മോഹൻലാൽ ചിത്രം നേര് മികച്ച അഭിപ്രായം നേടിയിരുന്നു. ഈ മാസം 25നാണ് വാലിബൻ ഇറങ്ങുന്നത്.
മലൈക്കോട്ടൈ വാലിബൻ തീർത്തും വ്യത്യസ്തമായൊരു ഴോണർ സിനിമയാണെന്ന് മോഹൻലാൽ പറയുന്നു.

എല്ലാവരുടെയും സംശയങ്ങൾക്ക് സിനിമ ഇറങ്ങി കഴിഞ്ഞ് താൻ മറുപടി തരാമെന്നും മോഹൻലാൽ പറഞ്ഞു. എല്ലാ സിനിമയും ചെയ്യുമ്പോഴും ഏറ്റവും മികച്ചതാവണമെന്ന പ്രതീക്ഷയോടെയാണ് ചെയ്യുകയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. നേര് സിനിമയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അത് തീർത്തും വ്യത്യസ്തമായ ഒരു ഴോണറിലുള്ള സിനിമയാണ്. തീർച്ചയായും ആ സമയത്ത് നമുക്ക് ഒന്നുകൂടെ സംസാരിക്കാം. ചോദ്യങ്ങൾക്ക്‌ അന്ന് ഞാൻ മറുപടി പറയാം. ഏത്‌ സിനിമയും തുടങ്ങുമ്പോഴും ഇത്‌ ഏറ്റവും നല്ല സിനിമയാവണമെന്ന പ്രാർത്ഥനയോടെയാണ് തുടങ്ങുന്നത്.

ഓരോ സിനിമയ്ക്കും ഓരോ ജാതകമുണ്ട്. അതിങ്ങനെ മാറി പോവും. നിങ്ങൾക്ക് തോന്നിയ ഒരു വികാരം ആ സിനിമയിൽ ഉണ്ടെങ്കിൽ അതാണ് ആകാംക്ഷ. അത് ആ സിനിമ കണ്ടിട്ടേ പറയാൻ കഴിയുള്ളു. ഞാൻ എന്റെ ജോലി ചെയ്യുന്നു. നമ്മുടെ കൂടെ ഉള്ളവരുടൊപ്പം സഞ്ചരിക്കുന്നു. സിനിമ ഇറങ്ങി കഴിയുമ്പോൾ ആണല്ലോ ഞാൻ വിചാരിച്ചത് പോലെ കിട്ടിയില്ല എന്ന് പറയുന്നത്. എന്താണ് വിചാരിക്കുന്നത് എന്നതാണ് കാര്യം.

ഒരു രഹസ്യമായ റെസിപ്പിയാണ് സിനിമായെന്ന് പറയുന്നത്. അതുകൊണ്ട് തീപാറട്ടെ,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talk About Malaikotte Valibhan Movie

Latest Stories

We use cookies to give you the best possible experience. Learn more