| Saturday, 20th January 2024, 8:01 am

'ട്രെയ്‌ലറിൽ കണ്ടതെല്ലാം പൊയ്യ്, ഇനി കാണാൻ പോവുന്നതാണ് നിജം'; വാലിബനെ കുറിച്ച് മോഹൻലാൽ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതലേ ചർച്ചയായ ചിത്രമാണ് വാലിബൻ. സിനിമയുടെ ഴോണറിനെ കുറിച്ചോ കഥയെ കുറിച്ചോയൊന്നും ഒരു സൂചനയും ഇത്‌ വരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ചിത്രം ഇറങ്ങാൻ അഞ്ചു ദിവസം ബാക്കിയുള്ളപ്പോഴും റെക്കോഡ് ബുക്കിങാണ് നടന്ന് കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിന് ഗംഭീര സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ച് കൊണ്ടിരിക്കുന്നത്.

ട്രെയ്‌ലറിന് പിന്നാലെ ചിത്രത്തിലെ ദൃശ്യങ്ങളെ കുറിച്ചും വലിയ അഭിപ്രായം വന്നിരുന്നു. എന്നാൽ ട്രെയ്‌ലറിൽ കണ്ടതല്ല യഥാർത്ഥ സിനിമയെന്ന് പറയുകയാണ് മോഹൻലാൽ.

തീർച്ചയായും ഒരു വിരുന്ന് തന്നെയാവും ചിത്രമെന്നും സാധാരണ സിനിമകളുടെ ട്രെയ്ലറിൽ പ്രധാന കാര്യങ്ങൾ എല്ലാം ഉണ്ടാവുമെന്നും എന്നാൽ വാലിബൻ അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവി മാൻ ബ്രോഡ്കാസ്റ്റിങ്ങിനോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.

‘തീർച്ചയായും ഒരു വിരുന്ന് തന്നെയായിരിക്കും, അത് തന്നെയാണ് ഞങ്ങൾ പറയുന്നത്. നിങ്ങൾ ഈ ട്രെയ്ലർ കണ്ടതല്ലേ. സാധാരണ ഒരു ട്രെയ്‌ലർ കണ്ട് കഴിഞ്ഞാൽ ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളും കാര്യങ്ങളുമൊക്കെയാവും കാണിക്കുക.

പക്ഷെ ഒരു സത്യം പറയാം, ഈ സിനിമയിലെ അങ്ങനത്തെ ഒരു കാര്യവും കാണിച്ചിട്ടില്ല. നിങ്ങൾ കണ്ടതെല്ലാം പൊയ്യ്, ഇനി കാണാൻ പോവുന്നതാണ് നിജം,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talk About Malaikotte Valiban Trailer

We use cookies to give you the best possible experience. Learn more