ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് വാലിബൻ.
സിനിമയിലെ ഒരുപാട് ഗ്രാമറുകൾ ബ്രേക്ക് ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്ന് മോഹൻലാൽ പറയുന്നു.
പ്രേക്ഷകൻ വിചാരിക്കുന്ന ഷോട്ടുകൾ ആയിരിക്കില്ല സിനിമയിൽ ഉണ്ടാവുകയെന്നും താൻ അഭിനയിച്ച ഒപ്പം എന്ന ചിത്രവും അത്തരത്തിൽ എടുത്തതാണെന്നും മോഹൻലാൽ പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.
‘ഒപ്പം എന്ന സിനിമയെടുക്കാം. കാഴ്ച്ചയില്ലാത്ത ഒരാളുടെ കഥയാണ് ഒപ്പം. സാധാരണ സിനിമയുടെ ഗ്രാമറിൽ ഒരു ഷോട്ട് വെച്ചാൽ പ്രേക്ഷകരുടെ പ്രെസ്പെക്റ്റീവിൽ തന്നെയാണ് ക്യാമറ വെക്കുക. പക്ഷെ ഒരു കാഴ്ച്ചയില്ലാത്ത ആൾക്ക് അതുകൊണ്ട് കാര്യമില്ല. അതുകൊണ്ട് തന്നെ ആ ചിത്രത്തിൽ ഒരിക്കൽ പോലും നേരെ ക്യാമറ വെച്ചിട്ടില്ല. കുറച്ച് സൈഡിലേക്ക് മാറിയായിരിക്കും.
അയാൾക്ക് ക്ലോസ് അപ്പും വൈഡ് ഷോട്ടും ഒന്നുമില്ല. അങ്ങനെയാണ് ആ സിനിമ ചെയ്തിരിക്കുന്നത്. സിനിമ കാണുമ്പോൾ എന്തോ ഒരു പ്രത്യേകത ആ സിനിമയിൽ ഫീൽ ചെയ്യും. അങ്ങനെ സിനിമയ്ക്ക് ആവശ്യമായ കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്.
വാലിബനും ഒരുപാട് ഗ്രാമറുകൾ തെറ്റിച്ച് ഒരുക്കിയ ഒരു സിനിമയാണ്. സിനിമ കണ്ട് കൊണ്ടിരിക്കുന്ന ഒരാൾ അടുത്തത് ഒരു ക്ലോസ് അപ്പ് ഷോട്ട് വരുമെന്ന് പ്രതീക്ഷിക്കുമ്പോൾ അതൊരിക്കലും വരില്ല. അതിന്റെ സ്വാതന്ത്രം സംവിധായകനാണ്,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About Malaikotte Valiban And Oppam Movie