ഇന്നേവരെ കാണാത്ത തരത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടാൻ പോവുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.
പുതിയ കാലത്തെ മികച്ച സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. ചിത്രത്തിന്റെ കഥയെ കുറിച്ചോ ഴോണറിനെ കുറിച്ചോ ഒന്നും ഇത് വരെ പുറത്ത് പറഞ്ഞിട്ടില്ല. വാലിബൻ ഒരു യോദ്ധാവാണെന്ന് മോഹൻലാൽ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
യോദ്ധാവാണെന്ന് പറഞ്ഞിട്ട് വെറുതെ ഇരിക്കാൻ കഴിയില്ലെന്നും മിടുക്കനായ ഒരു യോദ്ധാവാണെന്ന് കാണുന്നവർക്കും തോന്നണമെന്നും മോഹൻലാൽ പറയുന്നു.
ചിത്രത്തിനായി വേണ്ട രീതിയിൽ വ്യായാമങ്ങൾ ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീർച്ചയായും ഉണ്ടാവേണ്ട ഒരു സിനിമയാണ് വലിബനെന്നും ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘യോദ്ധാവാണെന്ന് പറഞ്ഞിട്ട് നമുക്ക് വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ. എല്ലാ ദിവസവും ഞാൻ വർക്ക് ഔട്ട് ചെയ്യുമായിരുന്നു. എനിക്ക് ട്രെയിനേർസ് ഉണ്ടായിരുന്നു. അത് കുറേ ദിവസം തുടർച്ചയായി ചെയ്തിരുന്നു. അങ്ങനെ ചെയ്തത് വാലിബാനെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
മലൈക്കോട്ടൈ വാലിബൻ വരുന്നു എന്ന് പറഞ്ഞ് എക്സർസൈസ് ചെയ്ത ആളല്ല ഞാൻ. ഒരു സമയം കഴിഞ്ഞപ്പോൾ എക്സർസൈസ് വേണമെന്ന് തോന്നിയതാണ്. അത് ആ സിനിമയെ ഒരുപാട് ഹെൽപ് ചെയ്തിട്ടുണ്ട്. വാലിബൻ ഭയങ്കര മിടുക്കനായ ഒരു യോദ്ധാവാണെന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല. അങ്ങനെ തോന്നിക്കുന്നതാണല്ലോ ശരി. അത്തരത്തിൽ രൂപം മാറ്റാൻ ആ വ്യായാമം സഹായിച്ചിട്ടുണ്ട്. അതൊരു അനുഗ്രഹമായി ഞാൻ കാണുന്നു.
എല്ലാ സിനിമകളും ഉണ്ടാവുകയാണ്, എന്നാൽ ചില സിനിമകൾ തീർച്ചയായും ഉണ്ടാവേണ്ടതുണ്ട്. അങ്ങനെ തീർച്ചയായും ഉണ്ടാവേണ്ട ഒരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ എന്നാണ് ഞാൻ വിശ്വസിക്കുന്നത്,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About Malaikottai Valiban Movie