| Sunday, 21st January 2024, 11:48 am

ലിജോ കർക്കശക്കാരനായ സംവിധായാകനോ? എനിക്കിതല്ല അതാണ് വേണ്ടത് എന്ന് പറയുമെങ്കിലും..; മറുപടിയുമായി മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരി കർക്കശക്കാരാനാണോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് മോഹൻലാൽ. തന്റെ സിനിമക്ക്‌ വേണ്ടി യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത സംവിധായകനാണ് ലിജോ.

മുൻ ചിത്രമായ നൻപകൽ നേരത്ത് മയക്കത്തിന്റെ ഷൂട്ടിന്റെ സമയത്ത് മമ്മൂട്ടിക്ക് നിർദേശങ്ങൾ നൽകുന്ന ലിജോയുടെ വീഡിയോ വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. മുമ്പ് ജല്ലിക്കെട്ട് ഇറങ്ങിയപ്പോഴും ലൊക്കേഷൻ വീഡിയോസിൽ കർക്കശക്കാരനായ ലിജോയെ പ്രേക്ഷകർ കണ്ടിരുന്നു.

അതുകൊണ്ടുതന്നെ ആദ്യമായി മോഹൻലാലും ലിജോയും മലൈക്കോട്ടൈ വാലിബനിലൂടെ ഒന്നിക്കുമ്പോൾ ഏത് രീതിയിലാണ് ലിജോ മോഹൻലാലിനെ ഉപയോഗിക്കുക എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. ലിജോ കർക്കശക്കാരനാണോ എന്ന ചോദ്യത്തിന്, എന്നോടൊന്നും അധികം കർക്കശം കാണിച്ചിട്ടില്ല എന്നാണ് മോഹൻലാൽ പറയുന്നത്.

ഒരു സിനിമയിൽ അഭിനേതാക്കൾ മാത്രമല്ല ഒരുപാട് പേരുണ്ടെന്നും എല്ലാവരിലേക്കും ഒരുപോലെ എത്തേണ്ട ആളാണ് സംവിധായകൻ എന്നും മോഹൻലാൽ പറഞ്ഞു.

സിനിമ പൂർണമായി അദ്ദേഹത്തിന്റെ മനസ്സിലാണെന്നും അതിനായി ചില കർക്കശങ്ങൾ കാണിക്കാറുണ്ടെന്നും അത് സിനിമയ്ക്ക് വേണ്ടി മാത്രമാണെന്നും ഏഷ്യാനെറ്റ്‌ ന്യൂസിനോട് മോഹൻലാൽ പറഞ്ഞു.

‘എന്നോടൊന്നും അങ്ങനെ കർക്കശം കാണിച്ചിട്ടില്ല. സിനിമ എന്ന് പറയുന്നത് അഭിനേതാക്കൾ മാത്രമുള്ള ഒന്നല്ലല്ലോ. അതിന്റെ പ്രൊഡക്ഷനുണ്ട്, സെറ്റ് ഉണ്ട്, കോസ്റ്റ്യൂം ഉണ്ട് അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. അങ്ങനെ എല്ലാവരിലേക്കും എത്തപ്പെടേണ്ട ഒരാളാണ് സംവിധായകൻ.

അതിന്റെ ഭാഗമായി, എനിക്ക് ഇങ്ങനെ ഒരു സാധനം വേണമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്. കാരണം അദ്ദേഹത്തിന്റെ മനസിൽ ആണല്ലോ ആ സിനിമ. നമ്മളോട് പറയും എനിക്കിതല്ല വേണ്ടത് അതാണ് എന്ന്. അതിനെ കർക്കശം എന്ന് പറയാൻ കഴിയില്ല, സിനിമയ്ക്ക് വേണ്ടിയുള്ള ഒരു കർക്കശമാണ്. അല്ലാതെ അദ്ദേഹം ഒരു പാവം മനുഷ്യനാണ്,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talk About Lijo Jose Pellisherry

Latest Stories

We use cookies to give you the best possible experience. Learn more