നാലു പതിറ്റാണ്ടോളമായി മലയാളികൾക്കിടയിൽ ഉള്ള നടനാണ് മോഹൻലാൽ. ഈ കാലയളവ് കൊണ്ട് ഒരുപാട് കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകിയിട്ടുണ്ട്.
നാലു പതിറ്റാണ്ടോളമായി മലയാളികൾക്കിടയിൽ ഉള്ള നടനാണ് മോഹൻലാൽ. ഈ കാലയളവ് കൊണ്ട് ഒരുപാട് കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകിയിട്ടുണ്ട്.
കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്തിട്ടുള്ള അദ്ദേഹം ഇന്നെത്തി നിൽക്കുന്നത് പുതിയകാലത്തെ മികച്ച സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒപ്പമാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബനിലാണ്. പ്രഖ്യാപനം മുതൽ തന്നെ മലയാളികൾക്കിടയിൽ പ്രതീക്ഷ ഉണ്ടാക്കിയ ചിത്രമാണ് വാലിബൻ.
താൻ സിനിമകൾ ചെയ്ത സംവിധായകരെ കുറിച്ച് പറയുകയാണ് മോഹൻലാൽ. ഒരാളോടൊപ്പം ഒരുപാട് സിനിമകൾ ചെയ്യുമ്പോഴാണ് തഴക്കം വരുന്നതെന്നും പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിവരെല്ലാം ഒരു നടൻ എന്നതിലുപരി തന്നെ വ്യക്തിപരമായ അറിയുന്ന ആളുകളാണെന്നും മോഹൻലാൽ പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി അത്ര ഓപ്പൺ അല്ലെന്നും അത് കൂടുതൽ അറിയാൻ താൻ ശ്രമിച്ചിട്ടില്ലെന്നും സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.
‘ഞാനും പ്രിയനുമായിട്ട് എത്രയോ വർഷത്തെ പരിചയമുണ്ട്. ലിജോയേയും എനിക്ക് സിനിമയിൽ വരുന്നതിന് മുമ്പ് അറിയാം. ഒരുപാട് സിനിമകൾ ചെയ്ത് ചെയ്താണ് നമുക്ക് പഴക്കം വരുന്നത്.
മണിരത്നത്തിന്റെ രണ്ടാമത്തെ സിനിമ ഞാനാണ് ചെയ്തത്. ഉണരൂ എന്നായിരുന്നു അതിന്റെ പേര്.
അത് കഴിഞ്ഞു ഒരു 25 വർഷത്തിന് ശേഷമാണ് അദ്ദേഹത്തിനൊപ്പം ഇരുവർ ചെയ്യുന്നത്. അതിനിടയിൽ എത്ര വട്ടം അദ്ദേഹത്തെ കണ്ടിട്ടുണ്ട്.
പ്രിയൻ, സത്യൻ അന്തിക്കാട്, ശശി കുമാർ സാർ അങ്ങനെ ഒരുപാട് പേരോടൊപ്പം സിനിമകൾ ചെയ്യാൻ കഴിയുമ്പോൾ ആണല്ലോ നമുക്ക് എന്താണ് വേണ്ടത് എന്നറിയാൻ പറ്റുന്നത്. അത്തരത്തിൽ പ്രിയൻ എനിക്ക് കുറച്ചൂടെ സ്വാതന്ത്രമുള്ള ആളാണ്. അതുപോലെ സത്യൻ അന്തിക്കാടൊക്കെ നടനായും വ്യക്തിപരമായും എന്നെ നന്നായി അറിയുന്ന ആളാണ്.
ലിജോ അത്രയും ഓപ്പൺ ആവാത്ത ആളാണ്. എന്റെ ബബിൾ പൊട്ടിയാൽ ഞാൻ പെട്ടെന്ന് ഓപ്പൺ ആവുന്ന ഒരാളാണ്. ലിജോയെ പറ്റി എനിക്കറിയില്ല കാരണം ഞാൻ ആ കുമിള പൊട്ടിക്കാൻ ശ്രമിച്ചിട്ടില്ല,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About Lijo Jose Pellisery And Other Directors