നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മോഹൻലാൽ. ഇത്രയും വർഷത്തിനിടയിൽ വ്യത്യസ്തങ്ങളായ വിവിധ കഥാപാത്രങ്ങൾക്കാണ് അദ്ദേഹം ജീവൻ നൽകിയത്.
നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മോഹൻലാൽ. ഇത്രയും വർഷത്തിനിടയിൽ വ്യത്യസ്തങ്ങളായ വിവിധ കഥാപാത്രങ്ങൾക്കാണ് അദ്ദേഹം ജീവൻ നൽകിയത്.
ബോക്സ് ഓഫീസിലെ വിജയ പരാജയങ്ങൾ ഒരുപോലെ അടുത്തറിഞ്ഞ നടനാണ് മോഹൻലാൽ. വലിയ ഹൈപ്പിൽ വന്ന പല മോഹൻലാൽ ചിത്രങ്ങളും ബോക്സ് ഓഫീസിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
മലയാള സിനിമ കണ്ടതിൽ ഏറ്റവും വലിയ ഹൈപ്പോടെയും പ്രമോഷനോടെയും വന്ന മോഹൻലാൽ ചിത്രമായിരുന്നു ഒടിയൻ. ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. എന്നാൽ തന്റെ കാഴ്ച്ചപാടിൽ അതൊരു നല്ല സിനിമയാണെന്ന് പറയുകയാണ് മോഹൻലാൽ.
താൻ കാണുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. നിരവധി മികച്ച സംവിധായകരുടെ സിനിമകളും ലോകത്ത് പരാജയപെട്ടിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ദി ഫോർത്തിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഒടിയനും എന്റെ കാഴ്ചപ്പാടിൽ നല്ലൊരു സിനിമയാണ്. കാരണം ഞാൻ അഭിനയിച്ച എല്ലാ സിനിമകളും, അല്ലെങ്കിൽ ഞാൻ കാണുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിന്റെ ജയ പരാജയങ്ങൾ നോക്കിയിട്ട് കാര്യമില്ല.
ലോകത്തുള്ള എത്രയോ വലിയ സിനിമകൾ, എത്രയോ വലിയ സംവിധായകരുടെ സിനിമകൾ മോശമായി പോയിട്ടുണ്ട്. അതിനൊന്നും ഒരു ന്യായീകരണം പറയാൻ കഴിയില്ല. അങ്ങനെ എത്ര സിനിമകൾ. മോശം സിനിമകൾ ഇല്ലെങ്കിലും മറ്റുള്ളവർ മോശമായിട്ട് കണ്ട പല സിനിമകളും വളരെ സൂപ്പർ ഹിറ്റായിട്ടുണ്ട്. ഇതൊരു മാജിക് റെസിപിയാണ്. അതിനെ കുറിച്ച് ലോകത്ത് ആർക്കും അറിയില്ല,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About His Box Office Failures