| Saturday, 20th January 2024, 3:41 pm

ഇപ്പോൾ പറയുന്നതായിരിക്കില്ല ഞാൻ പിന്നെ പറയുന്നത്, വാലിബനിലൂടെ ചിലപ്പോൾ നല്ലൊരു മാറ്റം ഉണ്ടായിട്ടുണ്ടാവാം: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന നടനാണ് മോഹൻലാൽ. മലയാളികളെ അത്രയേറെ സ്വാധീനിച്ച ഒരു അഭിനേതാവാണ് അദ്ദേഹം.

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. മലൈക്കോട്ടൈ വാലിബൻ. സിനിമയ്ക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.

നമ്മുടെ ശരീരം പോലെ ചിന്തകളും എപ്പോഴും മാറിക്കൊണ്ടിരിക്കുമെന്നാണ് മോഹൻലാൽ പറയുന്നത്. ഇപ്പോൾ പറയുന്നത് തന്നെ താൻ ഭാവിയിൽ പറയണമെന്നില്ലെന്നും മോഹൻലാൽ മനോരമ ന്യൂസിനോട് പറഞ്ഞു.

‘നിങ്ങൾ എപ്പോഴാണ് മാറിയത് എന്ന് ചോദിച്ചാൽ അതാർക്കും ഒരിക്കലും പറയാൻ കഴിയില്ലല്ലോ. ചിലപ്പോൾ ഒരാളുടെ ദൈവ വിശ്വാസം ഒരു തെന്നലിൽ കൂടെ ആയിരിക്കും ഉണ്ടാവുന്നത്. ഈ കാര്യത്തിൽ ഇപ്പോൾ പറയുന്നതായിരിക്കില്ല ഞാൻ പിന്നെ പറയുന്നത്. കാര്യം നമ്മൾ മാറി കൊണ്ടിരിക്കുകയാണ്.

എല്ലാ ദിവസവും നമ്മുടെ സെല്ലുകൾ മാറുന്ന പോലെ നമ്മുടെ ഒരുപാട് ചിന്തകളും മാറും. വലിബനിലൂടെ ചിലപ്പോൾ എനിക്കും നല്ലൊരു മാറ്റം ഉണ്ടായിട്ടുണ്ടാവും. അത് എന്താണെന്ന് എനിക്ക് അറിയില്ല. ഇത് അറിയാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാവുന്നത്.

അതിനെ അതിന്റെ വഴിക്ക് വിടു. അതാണ് നല്ലത്. എന്റെ താത്പര്യത്തെ കുറിച്ചാണ് ഞാൻ പറയുന്നത്,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talk About Changes In Ideologies

We use cookies to give you the best possible experience. Learn more