| Wednesday, 24th January 2024, 5:37 pm

ആ ചിത്രങ്ങളെ പോലെ ഇവിടെ അതെല്ലാം സാധ്യമാണെന്ന് തെളിയിക്കുന്ന സിനിമയാണ് വാലിബൻ: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ തിയേറ്ററിൽ ചെന്ന് സിനിമ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് എന്നാണ് മോഹൻലാൽ പറയുന്നത്.

പഴയ ഇംഗ്ലീഷ് സിനിമകളും ഹിന്ദി സിനിമകളും കാണുമ്പോൾ അത്ഭുതം തോന്നാറുണ്ടെന്നും അവയെല്ലാം വലിയ ക്യാൻവാസിലുള്ള ചിത്രങ്ങൾ ആണെന്നും മോഹൻലാൽ പറയുന്നു. പണ്ടൊന്നും അത് മലയാളത്തിൽ സാധ്യമല്ലെന്നും ഇന്നത് തെളിയിക്കുന്ന ഒരു ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്നും മോഹൻലാൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

‘ഞാൻ തിയേറ്ററിൽ ചെന്ന് സിനിമ കാണാൻ ഇഷ്ടപെടുന്ന ഒരാളാണ്. പഴയ ഇംഗ്ലീഷ് സിനിമകളൊക്കെ കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. ഹിന്ദി സിനിമകൾ ആണെങ്കിലും അതിന്റെ സെറ്റുകളും കാര്യങ്ങളുമൊക്കെ വലിയ ക്യാൻവാസിൽ ഉള്ളതാണ്.

അങ്ങനെയാണ് അന്ന് നമ്മൾ അത് കണ്ട് കൊണ്ടിരുന്നത്. അതൊക്കെ അന്ന് നമുക്ക് മലയാളത്തിൽ സാധിക്കാത്ത കാര്യമായിരുന്നു. ഇന്നത് സാധിക്കാൻ പറ്റുമെന്ന് തെളിയിക്കുന്ന ഒരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ,’മോഹൻലാൽ പറയുന്നു.

സിനിമകൾക്ക് ഹൈപ്പ് ഉണ്ടാക്കുന്നത് ഒരു ബിസിനസ് തന്ത്രമാണെന്നും എന്നാൽ മാത്രമേ പ്രേക്ഷകർ സിനിമ കാണാൻ വരുകയുള്ളൂവെന്നും മലൈക്കോട്ടൈ വാലിബനെ കുറിച്ച് മോഹൻലാൽ പറഞ്ഞു.

‘ഇങ്ങനെയൊരു കോമ്പിനേഷനിൽ വരുന്ന ഒരു സിനിമയ്ക്ക് ഹൈപ്പ് ഉണ്ടാവുകയാണ്. ആ പ്രതീക്ഷ കൂട്ടാനായി ഞങ്ങൾ സിനിമയിലെ ഏത്‌ ഭാഗമിട്ടാലും ഹൈപ്പ് ഉണ്ടാവും. എല്ലാ സിനിമകളും അങ്ങനെയാണല്ലോ. ഏത്‌ സിനിമയുടെ ട്രെയ്ലറും ടീസറും ഇറങ്ങുമ്പോഴും അതിലെ ഏറ്റവും നല്ല ഭാഗങ്ങളാണ് കാണിക്കുക. അതൊരു ബിസിനസ്‌ തന്ത്രം കൂടിയാണ്.

പ്രേക്ഷകരെ ആകർഷിക്കാൻ വേണ്ടിയാണ്. പക്ഷെ മലൈക്കോട്ടൈ വാലിബൻ തീർച്ചയായും തിയേറ്ററിൽ വന്ന് കാണേണ്ട ഒരു സിനിമയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്,’മോഹൻലാൽ പറഞ്ഞു

Content Highlight: Mohanlal Talk About Canvas Of Malaikotte Valiban Movie

We use cookies to give you the best possible experience. Learn more