| Friday, 31st May 2024, 3:45 pm

അയാൾ ഞാനുമായിട്ട് വലിയ വഴക്കാണ്, ഇടിക്കാനൊക്കെ വരുന്നുണ്ട്, എനിക്കൊന്ന് അയാളെ വിളിക്കണമെന്നുണ്ടായിരുന്നു: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടോളമായി മലയാളികളെ വിസ്മയിപ്പിക്കുന്ന നടനാണ് മോഹൻലാൽ. പല രൂപത്തിലും ഭാവത്തിലും പ്രേക്ഷകർക്ക് മുന്നിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം മലയാള സിനിമക്ക് നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്.

തന്റെ സിനിമകളിൽ ഏറ്റവും ഇഷ്ടമുള്ള ഗെറ്റപ്പ് ഏതാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹൻലാൽ. നിലവിൽ താൻ കാണുന്ന ഗെറ്റപ്പ് ഏത്‌ സിനിമയിലേതാണോ അതായിരിക്കും അപ്പോൾ തന്റെ ഇഷ്ടമുള്ള ലുക്കെന്ന് പറയുകയാണ് മോഹൻലാൽ.

ഒരിക്കൽ കാറിൽ സഞ്ചരിക്കുമ്പോൾ പുലിമുരുകൻ എന്ന തന്റെ ചിത്രത്തിന്റെ പോസ്റ്ററിനോട് വഴക്ക് കൂടുന്ന ഒരാളെ കണ്ടിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. അങ്ങനെ പോസ്റ്ററിനോട് സംസാരിക്കുന്നവർ ഉണ്ടാവാമെന്നും അദ്ദേഹം ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഇപ്പോൾ നിലവിൽ ഞാൻ കണ്ടുകൊണ്ടിരിക്കുന്ന എന്റെ ഗെറ്റപ്പ് ഏത്‌ സിനിമായിലേതാണോ അപ്പോൾ അതായിരിക്കും എപ്പോഴും മനസിൽ സൂക്ഷിക്കാവുന്ന ഒരു ലുക്ക്‌ അല്ലെങ്കിൽ ഒരു ക്യാരക്ടർ.

എന്റെ പോസ്റ്റർ വേറേ ആളുകൾ നോക്കി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വളരെകാലം മുമ്പ് പുലിമുരുകന്റെ പോസ്റ്റർ ഞാൻ റോഡ് സൈഡിൽ കണ്ടിരുന്നു. കാറിൽ പോവുമ്പോഴാണ്.

നോക്കുമ്പോൾ ഒരാൾ എന്റെ പോസ്റ്ററിനോട് വലിയ വഴക്കാണ്. ഞാനുമായിട്ട് ഫുൾ ഫൈറ്റാണ്. ഇടിക്കാൻ വരുന്നു, പുലിയെ പിടിക്കാൻ വരുന്നു. എനിക്ക് തോന്നുന്നത് അയാൾ മദ്യപിച്ചിട്ടുണ്ടെന്നാണ്.

എനിക്കൊന്ന് കണ്ണാടി താഴ്ത്തി അയാളെ വിളിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും വണ്ടി പോയി. അങ്ങനെ പോസ്റ്ററുമായി സംസാരിക്കുന്നവർ ഉണ്ടാവാം. ഞാൻ തീർച്ചയായും നമ്മുടെ പോസ്റ്റേഴ്സ് കാണാറുണ്ട്,’മോഹൻലാൽ പറയുന്നു

Content Highlight: Mohanlal Talk  About A Funny Memory

Latest Stories

We use cookies to give you the best possible experience. Learn more