| Tuesday, 21st June 2022, 12:20 pm

അന്താരാഷ്ട്ര യോഗ ദിനം; ചിത്രം പങ്കുവെച്ച് മോഹന്‍ലാലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ ചെയ്യുന്ന ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍. എല്ലാ വര്‍ഷവും ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നത്. ‘മനുഷ്യത്വത്തിനായി യോഗ’ എന്നതാണ് ഇത്തവണത്തെ യോഗദിന സന്ദേശം.

മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രത്തില്‍ ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ആശംസകള്‍ക്കൊപ്പം തന്നെ മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രത്തെ ട്രോളിയും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വന്നിട്ടുണ്ട്.

യോഗ ദിനത്തോട് അനുബന്ധിച്ച് നിരവധി പേര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തുവന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രം 12ത്ത് മാനാണ് മോഹന്‍ലാലിന്റെ ഒടുവില്‍ റിലീസായ ചിത്രം.

പൃഥ്വിരാജ് ഷാജി-കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കടുവയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ തന്നെ പുറത്തുവരാന്‍ ഇരിക്കുന്ന റാമും മോഹന്‍ലാലിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ്.

മോഹന്‍ലാലിനെ നായകനാക്കി എലോണ്‍ എന്ന ചിത്രം നേരത്തെ ഷാജി കൈലാസ് പൂര്‍ത്തിയാക്കിയിരുന്നു. എലോണ്‍ ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

Content Highlight : Mohanlal shares pic of he doing yoga on International yoga day

We use cookies to give you the best possible experience. Learn more