| Thursday, 10th December 2020, 3:28 pm

'അദ്ദേഹം എന്നെ ലാലുമോന്‍ എന്നാണ് വിളിക്കുന്നത്, ആ സിനിമയിലൂടെ ഒരുപാടു ദൂരം ഞാന്‍ സഞ്ചരിക്കുമെന്ന് കരുതിക്കാണണം'; അനുഭവം പങ്കിട്ട് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിന്റെ സിനിമാ അനുഭവങ്ങളും സ്വപ്‌നങ്ങളും പ്രേക്ഷകര്‍ എന്നും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ നിര്‍മാതാവായ നവോദയ അപ്പച്ചനെ കുറിച്ചാണ് മോഹന്‍ലാല്‍ പറയുന്നത്. അപ്പച്ചന് തന്നോട് നല്ല സ്‌നേഹമായിരുന്നുവെന്നും തന്നെ ലാലുമോന്‍ എന്നാണ് വിളിച്ചിരുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.

അഭിമുഖത്തിനായി എത്തിയ അന്നുമുതല്‍ അവസാന നിമിഷം കാണുന്നതുവരെയും ഒരേ സ്‌നേഹമായിരുന്നെന്നും ഇങ്ങനെ ഒരാള്‍ അദ്ദേഹത്തിന്റെ സിനിമയിലൂടെ ഒരുപാടു നാള്‍ മുന്നോട്ട് സഞ്ചരിക്കുമെന്ന് ആദ്ദേഹം കരുതിക്കാണണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നവോദയ അപ്പച്ചന്റെ മകനും എന്നെ ലാലുമോന്‍ എന്നാണ് വിളിക്കുന്നത്. അത്രയും സ്‌നേഹമായിരുന്നു അപ്പച്ചന്. അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്കുണ്ടാവുമെന്നറിയാം. പുത്രവാത്സല്യ ബന്ധമായിരുന്നു എനിക്ക് കിട്ടിയത്, മോഹന്‍ലാല്‍ പറയുന്നു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയ്ക്ക് നാല്‍പ്പത് വര്‍ഷം തികയുന്ന വേളയിലാണ് മോഹന്‍ലാല്‍ അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. സിനിമയുടെ സംവിധായകന്‍ ഫാസിലിനെക്കുറിച്ചും നടന്‍ മനസ്സു തുറന്നിരുന്നു.

വലിയ സംവിധായകനാണ് ഫാസിലെന്നും അദ്ദേഹത്തിന്റെ ചിത്രമാണ് തന്റെ ആദ്യ പടിയെന്നുമാണ് ലാല്‍ പറഞ്ഞത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മലയാള സിനിമയുടെ ബൈബിള്‍ ആണെന്നും ലാല്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: mohanlal share experiance about navodaya appachan

We use cookies to give you the best possible experience. Learn more