| Wednesday, 18th December 2024, 1:45 pm

എന്നെയും ഇച്ചാക്കയെയും പുതിയ ജനറേഷന്‍ എന്നും ഇഷ്ടപ്പെടാന്‍ കാരണമുണ്ട്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഇന്ന് എല്ലാ ജനറേഷനിലുള്ള ആളുകളും ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മമ്മൂട്ടിയെയും തന്നെയും ആളുകള്‍ എപ്പോഴും സ്‌നേഹിക്കുന്നതിനെ കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍.

തങ്ങള്‍ രണ്ടുപേരും ചെയ്തിട്ടുള്ള കഥാപാത്രങ്ങളാകാം ആളുകളില്‍ നിന്ന് ഈ സ്‌നേഹം ലഭിക്കാന്‍ കാരണമാകുന്നതെന്നാണ് നടന്‍ പറയുന്നത്. പുതിയ ജനറേഷനിലെ ആളുകള്‍ക്ക് പഴയ സിനിമകള്‍ കാണാനായി ഇന്ന് ഒരുപാട് മാര്‍ഗങ്ങളുണ്ടെന്നും അവര്‍ക്ക് ആ സിനിമകളൊക്കെ ഇഷ്ടമാകുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അവര്‍ ഇപ്പോഴുള്ള സിനിമകളുമായി പഴയ സിനിമകളെ താരതമ്യം ചെയ്യുമ്പോള്‍ അതില്‍ കൂടുതല്‍ കോമഡിയും സെന്റിമെന്റ്‌സും പാഷനും കാണുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പുതിയ ജനറേഷന്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇഷ്ടപ്പെടാന്‍ കാരണമെന്താണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മോഹന്‍ലാല്‍.

‘ഞങ്ങള്‍ രണ്ടുപേരും ചെയ്തിട്ടുള്ള കഥാപാത്രങ്ങളാകാം ആളുകളില്‍ നിന്ന് ഈ സ്‌നേഹം ലഭിക്കാന്‍ കാരണമാകുന്നത്. പഴയ സിനിമകള്‍ വീണ്ടും കാണാനായി ഇന്ന് ഒരുപാട് മാര്‍ഗങ്ങളുണ്ട്. ഫോണിലൂടെയും റീലിലൂടെയും ടെലിവിഷനിലൂടെയുമൊക്കെ കാണാനാകും.

അതുപോലെ പഴയ സിനിമകള്‍ ഇപ്പോള്‍ വീണ്ടും തിയേറ്ററില്‍ വരുന്നുണ്ട്. ന്യൂ ജനറേഷനിലെ ആളുകളാണെങ്കില്‍ ഈ സിനിമകള്‍ ഇഷ്ടപ്പെട്ടു തുടങ്ങി. അവര്‍ ഇപ്പോഴുള്ള സിനിമകളുമായി അതിനെ താരതമ്യം ചെയ്യുമ്പോള്‍ അതില്‍ കൂടുതല്‍ കോമഡിയും സെന്റിമെന്റ്‌സും പാഷനും കാണുന്നു. അത് ഈ സ്‌നേഹത്തിനുള്ള ഒരു കാരണമാണ്.

പിന്നെ പറയാനുള്ളത്, ഞങ്ങള്‍ക്ക് മികച്ച കുറേ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. വളരെ മികച്ച സിനിമകളും കഥകളുമായിരുന്നു അതൊക്കെ. എന്റെ സിനിമകള്‍ നോക്കുകയാണ് ഭരതന്‍, മണിരത്‌നം, പത്മരാജന്‍, അരവിന്ദന്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാനായി.

പുതിയ ജനറേഷന് ഒരുപാട് നല്ല സംവിധായകരുണ്ട്. എന്നാല്‍ നല്ല കഥകള്‍ ലഭിക്കുന്നില്ല. ഞാന്‍ കൊമേഴ്ഷ്യല്‍ ചിത്രങ്ങളും ആക്ഷനും കോമഡിയുമൊക്കെ ചെയ്തിരുന്നു. നിരവധി സംവിധായകരുടെ കഥകളില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരങ്ങള്‍ എനിക്ക് ലഭിച്ചിരുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal Says Why New Generation Loves Mammootty And Him

We use cookies to give you the best possible experience. Learn more